പൊന്നണിഞ്ഞ് ഡി ഗ്രാസ്
Thursday Aug 5, 2021
ടോക്യോ
പൊന്നിനായുള്ള ആന്ദ്രേ ഡി ഗ്രാസിന്റെ കാത്തിരിപ്പിന് അവസാനം. 200 മീറ്ററിൽ ചാമ്പ്യനായി. 19.62 സെക്കൻഡിൽ ക്യാനഡക്കാരൻ വിജയവര കടന്നു. മികച്ച വ്യക്തിഗത സമയമാണിത്. നേരത്തേ 100 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയ ഡി ഗ്രാസിന് അഞ്ചാം ഒളിമ്പിക് മെഡലായി.
അവസാന 50 മീറ്ററിൽ നടത്തിയ കുതിപ്പാണ് ഇരുപത്താറുകാരനെ പൊന്നണിയിച്ചത്. അമേരിക്കയുടെ കെന്നത് ബെഡ്നറെക് (19.68) വെള്ളിയും നോഹ ലെെയ്ൽസ് (19.74) വെങ്കലവും നേടി. നിലവിലെ ലോകചാമ്പ്യനാണ് നോഹ. അമേരിക്കയുടെ പതിനേഴുകാരൻ എറിയോൺ നെെറ്റൺ നാലാമതായി.