-പറന്നു സിഡ്നി
Thursday Aug 5, 2021
ടോക്യോ
ഒരുമാസത്തിനിടെ സ്വന്തംപേരിലുള്ള ലോകറെക്കോഡ് തിരുത്തി അമേരിക്കക്കാരി സിഡ്നി മക്--ലൗഗ്ലിൻ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 51.46 സെക്കൻഡിന്റെ പുതിയ സമയം കുറിച്ചു. ജൂണിൽ ഇരുപത്തിയൊന്നുകാരി 51.90 സെക്കൻഡിൽ റെക്കോഡിട്ടു. നിലവിലെ ചാമ്പ്യനായ അമേരിക്കയുടെതന്നെ ദലീല മുഹമ്മദ് മികച്ച വ്യക്തിഗതസമയം കുറിച്ച് വെള്ളി നേടി (51.58). നെതർലൻഡ്സിന്റെ ഫെംകെ ബോലിനാണ് വെങ്കലം.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഉഗാണ്ടയുടെ പെരുദ് ചെമുടായി (9:01.45) ഒന്നാമതെത്തി. പുരുഷ ഹാമർത്രോയിൽ പോളണ്ടിന്റെ വൊകിയേച്ച് നൊവികി (85.52മീറ്റർ) സ്വർണമണിഞ്ഞു. 8-00 മീറ്ററിൽ കെനിയയുടെ കിപ്കുറി ഇമ്മാനുവൽ കൊറിറാനാണ് (1:45.06) സ്വർണം.