ഒറ്റ ഏറ്‌, 86.65 മീറ്റർ

Thursday Aug 5, 2021
Photo Credit Twitter/TeamIndia


ടോക്യോ
അത്‌ലറ്റിക്‌സിൽ നീരജ്‌ ചോപ്ര ഇന്ത്യക്കായി ആദ്യത്തെ ഒളിമ്പിക്‌ മെഡൽ കൊണ്ടുവരുമോയെന്നറിയാൻ ശനിയാഴ്‌ചവരെ കാത്തിരിക്കാം. പുരുഷന്മാരുടെ ജാവ്‌ലിൻ ത്രോയിൽ ഒന്നാംസ്ഥാനക്കാരനായാണ്‌ ഇരുപത്തിമൂന്നുകാരൻ ഫൈനലിൽ കടന്നത്‌. യോഗ്യതാ റൗണ്ടിൽ ഒറ്റ ഏറിൽ മറികടന്നത്‌ 86.65 മീറ്റർ. ഫൈനലിൽ എത്താനുള്ള ദൂരം 83.05 മീറ്ററായിരുന്നു.

മുപ്പത്തൊന്നുപേരാണ്‌ രണ്ട്‌ ഗ്രൂപ്പിലായി ആദ്യ പന്ത്രണ്ടിലെത്താൻ ഇറങ്ങിയത്‌. ശിവ്‌പാൽ സിങ് 76.04 മീറ്റർ എറിഞ്ഞ്‌ ഇരുപത്തേഴാമതായി.