റാപിനോയുടെ ഒളിമ്പികോ ഗോൾ

Friday Aug 6, 2021
photo credit megan rapinoe twitter


ടോക്യോ
ഗോൾ നിറഞ്ഞ കളിയിൽ ഓസ്ട്രേലിയയെ 4–3ന് കീഴടക്കി അമേരിക്ക വനിതാ ഫുട്ബോളിൽ വെങ്കലംചൂടി. സൂപ്പർതാരം മേഗൻ റാപിനോയുടെയും കാരിൽ ലോയ്‌ഡിന്റെയും ഇരട്ടഗോളിലാണ് ജയം.  1–4ന് പിന്നിട്ടുനിന്നശേഷം രണ്ടടിച്ച് ഓസ്ട്രേലിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ലോകചാമ്പ്യൻമാരായ അമേരിക്ക കുലുങ്ങിയില്ല.

ഒളിമ്പികോ ഗോളിലൂടെയാണ് റാപിനോ അമേരിക്കയ്ക്ക് ലീഡ് നൽകിയത്. കോർണർ കിക്ക് നേരിട്ട് വലയിൽ എത്തിക്കുന്നതിനെയാണ് ‘ഒളിമ്പികോ ഗോൾ’ എന്ന് വിശേഷിപ്പിക്കുന്നത്. സാം കെർ, കാറ്റ്--ലിൻ ഫൂർഡ്, എമിലി ഗിലെനിക് എന്നിവർ സ്വീഡനായി ലക്ഷ്യംകണ്ടു. സ്വർണത്തിനായുള്ള പോരാട്ടത്തിൽ സ്വീഡൻ ഇന്ന് ക്യാനഡയെ നേരിടും. പകൽ 5.30നാണ് മത്സരം.