ഭാരോദ്വഹനമില്ലാതെ പാരിസ്, ബോക്സിങ്ങിനും തിരിച്ചടി
Monday Aug 9, 2021
ടോക്യോ
അടുത്ത പാരിസ് ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തെ ഒഴിവാക്കിയേക്കും. അനിയന്ത്രിതമായ ഉത്തേജകമരുന്ന് ഉപയോഗവും ഭാരോദ്വഹന ഫെഡറേഷന്റെ അഴിമതിയുമാണ് കാരണമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പറയുന്നത്. ബോക്സിങ്ങിലെ ചില മത്സരവിഭാഗങ്ങളും റദ്ദാക്കാൻ ആലോചനയുണ്ട്.
ചെെനയ്ക്ക് ആധിപത്യമുള്ള ഇനമാണ് ഭാരോദ്വഹനം. ടോക്യോയിൽ 14 വിഭാഗങ്ങളിൽ ഏഴിലും സ്വർണം ചെെനയ്ക്കായിരുന്നു. ഭാരോദ്വഹനം ഒഴിവാക്കുകയാണെങ്കിൽ ടോക്യോയിൽ വെള്ളി നേടിയ ഇന്ത്യയുടെ മീരാഭായ് ചാനു ഉൾപ്പെടെയുള്ള താരങ്ങൾക്ക് വൻതിരിച്ചടിയാകും.