India breakers in Paris olympics

ഇന്ത്യൻ താര നിരയിൽ 117 പേർ

Friday Jul 19, 2024

ജൂലായ് 17 നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) ടീമിന്റെ അന്തിമപട്ടിക പുറത്തുവിട്ടത്. 117 കായിക താരങ്ങൾ. പരിശീലകരും മറ്റു സഹായികളുമായി 140 പേരും അനുഗമിക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ 119 പേരാണ് മത്സരിച്ചത്.

താര പ്രതീക്ഷകളിൽ ഏഴുമലയാളികളുണ്ട്. നേരത്തേ പ്രഖ്യാപിച്ച വനിതാ ഷോട്ട്പുട്ട് താരം ആഭ ഖാത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

അത്ലറ്റിക്സിലാണ് കൂടുതല്‍ പേര്‍ (29) മത്സരത്തിന് ഇറങ്ങുന്നത്. 18 പുരുഷന്മാരും 11 വനിതകളു.

ഷൂട്ടിങ് (21), ഹോക്കി(19), ടേബിള്‍ ടെന്നീസ്(8), ബാഡ്മിന്റണ്‍(7), ഗുസ്തി(6), അമ്പെയ്ത്ത് (6), ബോക്‌സിങ് (6), ഗോള്‍ഫ്(4), ടെന്നീസ്(3), നീന്തല്‍(2), സെയ്ലിങ്(2), അശ്വാഭ്യാസം(1), ഭാരോദ്വഹനം(1), ജൂഡോ(1), തുഴച്ചില്‍ (1)

 ഈ 16 ഇനങ്ങളിലാണ് ഇന്ത്യ മെഡൽ വേട്ടയ്ക്ക് ഇറങ്ങുന്നത്. ഷൂട്ടിങ്ങിലെ ഒളിമ്പിക് മെഡല്‍ ജേതാവും ഐ.ഒ.എ. വൈസ് പ്രസിഡന്റുമായ ഗഗന്‍ നരംഗാണ് ഇന്ത്യയുടെ സംഘത്തലവന്‍ (ചെഫ് ഡെ മിഷന്‍).


Olympics In History
Events