India's elite dog squad reaches Paris Olympics to provide anti-sabotage security cover
അപകടം മണത്തറിയുവാൻ ഇന്ത്യൻ ശ്വാനസംഘം
Friday Jul 19, 2024
India's elite dog squad reaches Paris Olympics
ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാന്‍ ഇന്ത്യയുടെ ഡോഗ് സ്‌ക്വാഡുകള്‍ പാരീസിൽ റോന്തു ചുറ്റും. വിവിധ വേദികളില്‍ പട്രോളിങ് ഡ്യൂട്ടിയാണ് ശ്വാനസംഘം നിർവ്വഹിക്കുക.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് (സി.എ.പി.എഫ്.), സി.ആര്‍.പി.എഫ്., എസ്.എസ്.ബി., ഐ.ടി.ബി.പി. എന്‍.എസ്.ജി., അസം റൈഫിള്‍സ് എന്നീ സുരക്ഷാ സേനകളില്‍നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച കാവൽക്കാരാണ്.
ബെല്‍ജിയന്‍ മാലിനോയ്സ് ബ്രീഡ് നായ്ക്കളാണ് ഇവ. ബോംബുകളും സ്‌ഫോടകവസ്തുക്കളും മണത്തറിയാന്‍ മിടുക്കരാണ്. ഒളിംപിക്സിനായി പത്താഴ്ച പരിശീലനത്തിനുശേഷമാണ് പുറപ്പെട്ടത്.
ഇവരെ കൂടാതെ മുപ്പതിനായിരം പോലീസ് ഓഫീസര്‍മാരെയാണ് ഫ്രാന്‍സ് നിയോഗിക്കുന്നത്. പതിനെണ്ണായിരം സൈനികരും ജാഗരൂകരായി ഒപ്പമുണ്ടാവും.