പാരീസ് ഒളിമ്പിക്സിലും തൊപ്പി
Friday Jul 19, 2024
ഈ തൊപ്പികൾ വന്നത് പരമ്പരാഗത ജനവർഗ്ഗങ്ങളുടെ ആചാര വസ്ത്രങ്ങളുടെ തുടർച്ചയിൽ നിന്നാണ്. 2024 പാരീസ് ഒളിംപിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഭാഗ്യചിഹ്നങ്ങൾ ഒന്നിച്ചാണ് സംഘാടകർ പുറത്തിറക്കിയത്.
ചുവന്ന ഫ്രിജിയൻ തൊപ്പിയാണ് ചിഹ്നം
പേർഷ്യൻ, ബാൾക്കൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിലുള്ള പരമ്പരാഗത ജനത ധരിക്കുന്ന തൊപ്പിയോട് സാമ്യമുള്ളതാണ്. ഫ്രിജിയൻ തൊപ്പികളിൽ രണ്ടിനും കാലുകളുണ്ട്. പാരാലിമ്പിക്സിന്റെ തൊപ്പി ചിഹ്നത്തിന് പക്ഷെ, ഒരു കാൽ മാത്രമാണ് അസ്സലായുള്ളത്. രണ്ടാമത്തെ ക്രിത്രിമ കാലാണ്.
ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളിൽ ഒന്നായ വിമോചനത്തിന്റെ ചിഹ്നമായി പരിഗണിക്കപ്പെടുന്നതുമാണ് ചുവന്ന ഫ്രിജിയൻ തൊപ്പി. ത്രികോണാകൃതിയിൽ ത്രിവർണ്ണ റിബണും വലിയ ബഹുവർണ ചെരുപ്പുകളും അണിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ അവ ഭാഗ്യചിഹ്നങ്ങളായി.
ആധുനിക ഫ്രാൻസിനെയും പുരാതന ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ചിഹ്നമെന്നാണ് സംഘാടകർ വിശദമാക്കിയിട്ടുള്ളത്.