ഹോക്കിയിൽ ഒരു സ്വർണ്ണം ആവശ്യമുണ്ട്; എന്തെന്നാൽ ശ്രീജേഷ്.......
Wednesday Jul 24, 2024
നാലുപതിറ്റാണ്ടിനുശേഷം ഒളിമ്പിക്സ് സ്വര്‍ണം ലക്ഷ്യമിട്ട് പുരുഷ ഹോക്കി ടീം പാരിസില്‍ പരിശീലനം തുടങ്ങി. ഒളിമ്പിക്സിനുശേഷം വിരമിക്കുമെന്നറിയിച്ച മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷാണ് ശ്രദ്ധാകേന്ദ്രം. 27ന് ന്യൂസിലന്‍ഡുമായാണ് ആദ്യകളി. 12 ടീമുകള്‍ രണ്ടു ഗ്രൂപ്പിലായി ഏറ്റുമുട്ടുന്നു. ഇന്ത്യയുടെ ഗ്രൂപ്പില്‍ ബല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളാണ്. ഒരു ഗ്രൂപ്പില്‍നിന്ന് നാലു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് മന്‍പ്രീത് സിം?ഗ് നായകനായ ടീം ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. 8 സ്വര്‍ണവും 1 വെള്ളിയും 3 വെങ്കലവുമായി ഇന്ത്യന്‍ ടീം മറ്റുള്ളവരേക്കാള്‍ മുകളിലാണ്. 1928 മുതല്‍ 1960 വരെ തുടര്‍ച്ചയായി സ്വര്‍ണം നേടിയ സുവര്‍ണ കാലഘട്ടത്തില്‍ ഒളിമ്പിക്‌സില്‍ കളിച്ച 134 മത്സരങ്ങളില്‍ 83ലും വിജയിച്ച ചരിത്രമുണ്ട്.
ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കുന്ന മലയാളി താരവും ?ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിംപിക്‌സില്‍ ?സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകന്‍ ഹര്‍മ്മന്‍പ്രീത് സിം?ഗ് പറഞ്ഞിരുന്നു. പാരിസ് ഒളിംപിക്‌സ് ഏറെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണെന്ന് ഓര്‍മ്മപ്പെടുത്തി. ഈ ടൂര്‍ണമെന്റ് ഇതിഹാസ ?ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് വേണ്ടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം തീരുമാനിച്ചിരിക്കുകയാണ്. ശ്രീജേഷ് ഇന്ത്യന്‍ ടീമിന് എക്കാലവും പ്രോത്സാഹനമായ താരമാണെന്ന് ഹര്‍മ്മന്‍പ്രീത് പ്രതികരിച്ചു.
ദേ ശ്രീജേഷ്...
2006മുതൽ ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു .ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോൾ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവൽ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സിൽ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരിക്കുന്ന ചിത്രം ആരാധകർ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചതും ശ്രീജേഷിൻറെ കൈക്കരുത്തായിരുന്നു.
2004-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയു കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് ടൂർണമെൻറിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയതോടെ സീനിയർ ടീമിലേക്ക് വീണ്ടും വിളിയെത്തി. സീനിയർ ഗോൾകീപ്പർമാരായ അഡ്രിയാൻ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമിൽ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.
2013ൽ നടന്ന ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പറായി ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ രക്ഷിച്ച് രാജ്യത്തിൻറെ വീരനായകനായതിനൊപ്പം ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. 2014,2018 ചാമ്പ്യൻസ് ട്രോഫിയിയിൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന് വെള്ളി മെഡൽ സമ്മാനിച്ച നായകനുമായി. 2016ലെ റിയോ ഒളിംപിക്സിൽ ശ്രീജേഷിൻറെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ക്വാർട്ടർ കടക്കാനായില്ലെങ്കിലും 2020ൽ വെങ്കലം നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് ശ്രീജേഷിൻറെ മികവിലായിരുന്നു.