പാരിസ്‌ ഒളിമ്പിക്‌സ്‌;

അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ

Thursday Jul 25, 2024
അങ്കിത ഭഗത്‌. PHOTO: Facebook

നാപോളി > പാരിസ്‌ ഒളിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനത്തെത്തിയാണ്‌ ദീപിക കുമാരി, അങ്കിത ഭഗത്‌, ഭജൻ കൗർ എന്നിവരടങ്ങുന്ന സംഘത്തിന്റെ ക്വാർട്ടർ പ്രവേശനം. 2046 പോയിന്റുമായി സൗത്ത്‌ കൊറിയ ഒന്നാമത്‌ ഫിനിഷ്‌ ചെയ്തു. ഇന്ത്യയ്‌ക്ക്‌ 1983 പോയിന്റാണുള്ളത്‌.

റാങ്കിങ്‌ മത്സരങ്ങളിലെ നിലയനുസരിച്ചാണ്‌ അമ്പെയ്‌ത്തിന്റെ വ്യക്തിഗത, ടീമിനങ്ങളിലെ നോക്കൗട്ട്‌ മത്സരങ്ങൾ ക്രമീകരിക്കുക. മികച്ച റാങ്ക്‌ നേടുന്നവർ റാങ്കിങ്ങിൽ പിന്നിലുള്ളവരെ നേരിടും.

റാങ്കിങ്‌ റൗണ്ടിൽ അങ്കിത ഭഗത്‌ ആണ്‌ മികച്ച പ്രകടനം പുറത്തെടുത്തത്‌. വ്യക്തിഗത വിഭാഗത്തിൽ 666 പോയിന്റുമായി അങ്കിത 11-ാമതാമത്‌ ഫിനിഷ്‌ ചെയ്തു. 659 പോയിന്റുമായി ഭജൻ കൗർ 22-ാമതും 658 പോയിന്റുമായി ദീപികാ കുമാരി 23-ാമതും ഫിനിഷ്‌ ചെയ്തു.

 


Olympics In History
Events