പാരിസ്‌ ഒളിമ്പിക്‌സ്‌

ബൊപ്പണ്ണ–ബാലാജി സഖ്യം പുറത്ത്‌; മെഡൽ പ്രതീക്ഷകൾ അവസാനിച്ചു

Monday Jul 29, 2024
PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ പുരുഷ ഡബിൾസ്‌ ടെന്നീസിൽ നിന്ന്‌ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം പുറത്ത്‌. ഇതോടെ ഇന്ത്യയ്‌ക്ക്‌ ടെന്നീസിൽ ഉണ്ടായിരുന്ന മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. ആദ്യ റൗണ്ടിലായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ പരാജയം.  ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്‌കോർ: 5–7, 2–6

നേരത്തെ പുരുഷ സിംഗിൾസിൽ നിന്ന്‌ ഇന്ത്യൻ താരം സുമിത് നാഗൽ പുറത്തായിരുന്നു. ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോട്‌ പരാജയപ്പെട്ടായിരുന്നു സുമിതിന്റെ പുറത്താകൽ. സ്‌കോർ:  2-6, 6-2, 5-7

ഓസ്‌ട്രേലിയൻ ഓപ്പണിലെ ഡബിൾസ്‌ കിരീട നേട്ടവുമായാണ്‌ രോഹൻ ബൊപ്പണ്ണ ഒളിമ്പിക്‌സിനെത്തിയത്‌. പഷേ ഒസ്‌ട്രേലിയയിലെ പ്രകടനം ബൊപ്പണ്ണയ്‌ക്ക്‌ ഫ്രാൻസിൽ ആവർത്തിക്കാൻ സാധിച്ചില്ല. ഫ്രഞ്ച്‌ താരം മാത്യു എബ്‌ഡൻ ആയിരുന്നു ഓസ്‌ട്രേലിയൻ ഓപ്പണിലെ ഇന്ത്യൻ താരത്തിന്റെ കൂട്ടാളി. ലിയാണ്ടർ പേസിന്‌ മാത്രമേ ഒളിമ്പിക്‌സ്‌ ടെന്നീസിൽ ഇന്ത്യയിലേക്ക്‌ മെഡൽ കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ. 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സലായിരുന്നു ലിയാണ്ടർ പേസിന്റെ പുരുഷ സിംഗിൾസ്‌ വിഭാഗത്തിലെ വെങ്കല മെഡൽ നേട്ടം.


Olympics In History
Events