ഭജൻ കൗർ പ്രീക്വാർട്ടറിൽ

Tuesday Jul 30, 2024


പാരിസ്‌
വനിതകളുടെ അമ്പെയ്‌ത്തിൽ പ്രീക്വാർട്ടറിലേക്ക്‌ മുന്നേറുന്ന ആദ്യ ഇന്ത്യൻതാരമായി ഭജൻ കൗർ. നോക്കൗട്ട്‌ റൗണ്ടിൽ ഇന്തോനേഷ്യയുടെ സിഫ നുറാഫയ കമാലിനെ 7–-3ന്‌ പരാജയപ്പെടുത്തിയ ഭജൻ പോളണ്ടിന്റെ വയലേറ്റ മൈസോറിനെ 6–-0ന്‌ തകർത്താണ്‌ പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചത്‌. മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ മറ്റൊരു താരം അങ്കിത ഭഗത്‌ പുറത്തായി. അങ്കിതയെ പരാജയപ്പെടുത്തിയാണ്‌ പോളണ്ട്‌ താരം വയലേറ്റ ഭജൻ കൗറുമായുള്ള മത്സരത്തിന്‌ യോഗ്യത നേടിയത്‌. ഹരിയാനയിലെ സിർസ സ്വദേശിനിയായ ഭജൻ ടാറ്റ ആർചറി അക്കാദമിയിലൂടെയാണ്‌ വരവറിയിച്ചത്‌.


Olympics In History
Events