ഏഴ്‌ ഇനങ്ങളിൽ 1461 അത്ലീറ്റുകൾ

ഇന്ന്‌ വിരിയും വിസ്‌മയപ്പൂക്കൾ ; ഭിന്നശേഷിക്കാരായ കുട്ടികളുടെ മത്സരങ്ങൾ ഇന്ന്


Tuesday Nov 5, 2024
ജെയ്സൻ ഫ്രാൻസിസ്
സംസ്ഥാന സ്-കൂള്‍ കായിക മേളയ്--ക്ക് തുടക്കംകുറിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍നിന്ന്


കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇന്ന്‌ ഭിന്നശേഷിക്കുട്ടികൾക്കായുള്ള കായികമത്സരങ്ങൾ നടക്കും. ചരിത്രത്തിലാദ്യമായാണ്‌ ഈ വിഭാഗം കുട്ടികളുടെ പങ്കാളിത്തം. മത്സരങ്ങൾ രാവിലെ ഏഴിന്‌ ആരംഭിക്കും.   സവിശേഷ പരിഗണന അർഹിക്കുന്ന 1461 കുട്ടികളാണ്‌ ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ ’ വിഭാഗത്തിൽ മത്സരിക്കുന്നത്‌. സ്‌റ്റാൻഡിങ്‌ ത്രോ, സ്‌റ്റാൻഡിങ്‌ ജമ്പ്‌, 100 മീറ്റർ ഓട്ടം, 4 x 100 മിക്‌സഡ്‌ റിലേ, ഫുട്‌ബോൾ, ഹാൻഡ്‌ ബോൾ, മിക്‌സഡ്‌ ഡബിൾസ്‌ ബാഡ്‌മിന്റൺ എന്നിവയാണ്‌ മത്സരങ്ങൾ. അത്‌ലറ്റിക്‌സും ഫുട്‌ബോളും മഹാരാജാസ്‌ മൈതാനത്താണ്‌. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ബാഡ്‌മിന്റണും തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസിൽ ഹാൻഡ്‌ബോൾ മത്സരവും നടക്കും. 14 വയസ്സിന്‌ താഴെ, മുകളിൽ എന്നിങ്ങനെ തിരിച്ചാണ്‌ മത്സരം. വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കൊപ്പം പൊതുവിഭാഗത്തിലെ കുട്ടികൂടി ഉൾപ്പെടുന്നതാണ്‌ ടീം.

പങ്കെടുക്കാനെത്തിയ താരങ്ങളെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ താരങ്ങൾ പറഞ്ഞു.