ആന്ധ്രാ സ്‌ക്വാഡ്‌

Wednesday Nov 6, 2024
നീന്തൽ മത്സരത്തിൽ സ്വർണം നേടിയ ആന്ധ്ര സ്വദേശികളായ തീർഥു സാമദേവ്, എം രചന, പാവണി സരയു, ജി സമ്പത്ത്കുമാർ യാദവ് എന്നിവർ


കൊച്ചി
നീന്തൽ മത്സരങ്ങളിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസിന്റെ കുതിപ്പിന്‌ ഇന്ധനം പകരുന്നത്‌ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ജനിച്ചുവളർന്ന നാലുതാരങ്ങൾ. സീനിയർ ആൺകുട്ടികളിൽ ജി സമ്പത്ത്‌കുമാർ യാദവ്‌, ജൂനിയർ ആൺകുട്ടികളിൽ എം തീർഥു സാമദേവ്‌, ജൂനിയർ പെൺകുട്ടികളിൽ എൻ പാവണി  സരയൂ, സബ്‌ ജൂനിയർ പെൺകുട്ടികളിൽ എം രചന എന്നിവരാണ്‌ രണ്ട്‌ റെക്കോഡുൾപ്പെടെ നാലു സ്വർണവുമായി ആദ്യദിനം സ്‌കൂളിന്‌ കരുത്തായത്‌.

400 മീറ്റർ ഫ്രീസ്റ്റൈലിൽ തീർഥു സാമദേവും 200 മീറ്റർ ബ്രെസ്‌റ്റ്‌ സ്‌ട്രോക്കിൽ പാവണി സരയുവും മീറ്റ്‌ റെക്കോഡോടെ സ്വർണം നേടി. 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ജി സമ്പത്ത്‌കുമാറും 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ എം രചനയും സ്വർണം നേടി. വിവിധയിനങ്ങളിൽ അടുത്ത മൂന്നുദിവസവും ഇവർ പൊന്നുതേടിയിറങ്ങും. തിരുവനന്തപുരം സായിയിൽ ഗ്ലെൻമാർക്ക്‌ അക്വാട്ടിക്‌ അസോസിയേഷനുകീഴിൽ അഭിലാഷ്‌ തമ്പിയാണ്‌ നാലുപേരെയും പരിശീലിപ്പിക്കുന്നത്‌.