നിവേദ്യ, 
ഭവാനിക്കൊരു പിൻഗാമി

Wednesday Nov 6, 2024


കൊച്ചി
ഇന്ത്യയുടെ ആദ്യത്തെ ഫെൻസിങ്‌ ഒളിമ്പ്യനായ തമിഴ്‌നാട്ടുകാരി ഭവാനി ദേവിയുടെ തുടക്കം തലശേരി സായി സെന്ററിൽനിന്നായിരുന്നു. ഒളിമ്പിക്‌സ്‌ സ്വപ്‌നം കണ്ട്‌ സായി സെന്ററിൽനിന്ന്‌ മറ്റൊരു താരം വരുന്നു. ഇടുക്കി രാജക്കാട്ടുകാരി നിവേദ്യ എൽ നായർ.

സംസ്ഥാന സ്‌കൂൾ കായികമേള ഫെൻസിങ്ങിൽ സീനിയർ പെൺകുട്ടികളുടെ എപ്പെ വ്യക്തിഗത ഇനത്തിലാണ്‌ തലശേരി ബ്രണ്ണൻ ഗവ. എച്ച്‌എസ്‌സിലെ പ്ലസ്‌ വൺകാരി  സ്വർണം നേടിയത്‌. തലശേരി ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലെ റീബ ബെന്നിയെ പരാജയപ്പെടുത്തി (15–-13). 

രാജ്യാന്തര വേദിയിൽ തിളങ്ങിയ നിവേദ്യ ന്യൂസിലൻഡിൽ നടന്ന അണ്ടർ 17 കോമൺവെൽത്ത്‌ ഗെയിംസിൽ എപ്പെ വ്യക്തിഗത ഇനത്തിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്‌. ദുബായിൽ നടന്ന അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പിലും ബഹ്‌റൈനിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രാജ്യത്തെ പ്രതിനിധാനം ചെയ്‌തു. ഇടുക്കി രാജക്കാട്‌ വടക്കേൽ ലതീഷിന്റെയും ദീപയുടെയും മകളാണ്‌.