എന്റമ്മോ എന്തൊരേറ്...
Wednesday Nov 6, 2024
മിക്സഡ് സ്റ്റാൻഡിങ് ബോൾ ത്രോ മത്സരത്തിൽ ഇടുക്കിയുടെ
ഗജാനന്ദ് സാഹു എറിഞ്ഞ പന്ത് ഗ്രൗണ്ടിന് വെളിയിലെ ഭക്ഷണപ്പുരയിൽ പതിച്ചപ്പോൾ ദൂരം അളക്കാൻ ശ്രമിക്കുന്ന ഒഫീഷ്യൽസ
കൊച്ചി
ആദ്യ ഏറിൽത്തന്നെ സംഘാടകർ ഞെട്ടി. രണ്ടാമത്തെ ഏറുകഴിഞ്ഞതോടെ അവർ വേലി ചാടി. ഇനിയും ഈ കളി തുടരുന്നത് പന്തിയല്ലെന്ന് കണ്ട് ഒടുവിൽ കളിയിടംതന്നെ മാറ്റി. 14 വയസ്സിനുമുകളിലുള്ള സവിശേഷ പരിഗണന അർഹിക്കുന്നവരുടെ സ്‌റ്റാൻഡിങ് ത്രോ മത്സരത്തിലായിരുന്നു ഈ കാഴ്‌ചകൾ.
സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചത് ഇടുക്കിയുടെ താരമായ ഗജാനന്ദ് സാഹു. ആദ്യ ഏറിൽത്തന്നെ പന്ത് മൈതാനത്തിന്റെ അതിരു താണ്ടി പറന്നു. എന്നാൽ, ഏറിലെ പിഴവിൽ ഫൗളായി. രണ്ടാമത്തെ ഏറും സമാനരീതിയിൽ. ഇക്കുറി വേലി ചാടിക്കടന്ന് സംഘാടകർ അളവെടുത്തു. തുടർന്നാണ് മത്സരത്തിന്റെ സ്ഥലം മാറ്റിയത്. എന്നാൽ, മികവ് ആവർത്തിക്കാനായില്ല. നെടുങ്കണ്ടം പിയുപിഎസിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. ആറംഗ ടീമിൽ പൊതുവിഭാഗത്തിൽനിന്നുള്ള താരമായിരുന്നു. മധ്യപ്രദേശുകാരിയാണ് അമ്മ ശ്യാമ. അച്ഛൻ നാഗരാജ് തമിഴ്‌നാട് സ്വദേശിയും.