തിരിച്ചു
പിടിക്കാൻ 
എറണാകുളം

Thursday Nov 7, 2024
മാർ ബേസിൽ ടീം ട്രാക്കിൽ 
പ്രാർഥനയിൽ

ദീർഘകാലം കൈവശംവച്ച കിരീടം 2019ൽ കണ്ണൂരിലാണ്‌ എറണാകുളത്തിന്‌ കൈമോശം വന്നത്‌. കോതമംഗലം സെന്റ്‌ ജോർജിന്‌ പ്രതാപം നഷ്ടമായതോടെ 2022ലും 2023ലും കോതമംഗലം മാർ ബേസിൽ മാത്രമാണ്‌ എറണാകുളത്തിന്‌ കാര്യമായ മെഡൽ സമ്മാനിച്ചത്‌. ഇത്തവണയും ഷിബി മാത്യുവിന്റെ കീഴിൽ മാർബേസിലിന്റെ 37 അംഗസംഘമുണ്ട്‌. ചാമ്പ്യൻ സ്‌കൂൾ പട്ടത്തിൽ കുറഞ്ഞതൊന്നും മാർബേസിൽ ചിന്തിക്കുന്നില്ല. കോതമംഗലം എംഎ അക്കാദമിയുടെ കരുത്തിൽ വരുന്ന കീരമ്പാറ സെന്റ്‌ സ്‌റ്റീഫൻസ്‌ എച്ച്‌എസ്‌എസും മെഡൽ നേടാൻ കെൽപ്പുള്ളവരാണ്‌. മൂക്കന്നൂർ എസ്‌എച്ച്‌ഒ എച്ച്‌എസ്‌എസും മെഡൽ പ്രതീക്ഷയാണ്‌.