ഗിത്താര്‍ മാതൃകയില്‍ കൊടിമരം

Monday Jan 2, 2023

കോഴിക്കോട് > 'കൂറ്റന്‍ ഗിത്താറി'ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൊടി ഉയരും. പ്രധാന വേദിയായ വിക്രം മൈതാനത്താണ് ഗിത്താറിന്റെ മാതൃകയിലുള്ള കൊടിമരം സ്ഥാപിച്ചത്.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഇ കെ വിജയന്‍ എംഎല്‍എയില്‍നിന്ന് മന്ത്രി കൊടിമരം ഏറ്റുവാങ്ങി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ആര്‍ട്ടിസ്റ്റ് പരാ?ഗാണ് കൊടിമരം തയ്യാറാക്കിയത്. ടി ഭാരതി സ്വാ?ഗതം പറഞ്ഞു.