മണ്ണേമായും കിണ്ണാത്തി...
Wednesday Jan 4, 2023
കോഴിക്കോട് > ‘‘മായും മായും മായും മണ്ണേമായും കിണ്ണാത്തി
പട്ടോല പുറത്ത് ഒരു തിരിമായെ...’’
കാടിന്റെ ഈണം ഹൃദയത്തിലേറ്റി ശ്രുതിയും ആതിരയും അനഘയും പാടി. തുടിയിൽ ശ്രീലേഖയും ശ്രീദേവിയും താളമിട്ടു. കൈച്ചിലമ്പൊലികൾ ചേർന്നൊഴുകിയപ്പോൾ ‘ശ്രാവസ്‌തി’യിൽ (ടൗൺ ഹാൾ) തെളിഞ്ഞത് ഗോത്രജീവിതം. ഇവർ എ ഗ്രേഡും നേടി.
എച്ച്‌എസ്‌എസ് വിഭാഗം നാടൻപാട്ടിൽ പങ്കെടുത്ത കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ടീമിലെ ഏഴിൽ ആറുപേരും ഗോത്രവിഭാഗക്കാരാണ്. മരണ–-വിവാഹ വേളകളിൽ പണിയർ വിഭാഗക്കാർ പാടുന്ന പാട്ടുകളാണ് പാടിയത്.