ദസ് ഇസ്ത് ഗണ്‍സ് ടുള്‍!

Wednesday Jan 4, 2023

'ദസ് ഇസ്ത് ഗണ്‍സ് ടുള്‍'-- കോല്‍ക്കളിസദസ്സിലിരുന്ന് മിഖായേല സുഹൃത്ത് റോസിയോട് ജര്‍മനില്‍ പറഞ്ഞു. ''വണ്ടര്‍ബാര്‍ (മനോഹരം) എന്നുമാത്രം പറഞ്ഞാല്‍ പോരാ 'ഗണ്‍സ് ടുള്‍' (അതിമനോഹരം) എന്നുതന്നെ പറയണം''-- ഭാഷാപരിശീലകരായ അവര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തി.

'ആദ്യത്തെ കേരളസന്ദര്‍ശനമാണ്. തിരക്കുള്ള ഷെഡ്യൂളാണ്. 20 ദിവസത്തില്‍ തിരിച്ചുപോകും. എറണാകുളത്തുള്ള സുഹൃത്താണ് കലോത്സവത്തെക്കുറിച്ച് പറഞ്ഞത്. സംസ്‌കാരം അടുത്തറിയാന്‍ താല്‍പ്പര്യമുള്ളതിനാല്‍ ഇവിടേക്ക് വണ്ടികയറി. കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഈ അവസരം എന്നെ അത്ഭുതപ്പെടുത്തുന്നു'-- അവര്‍ പറഞ്ഞു. ആലുവയില്‍ ലിറ്റില്‍ ഫ്‌ലവര്‍ ലാംഗ്വേജ് അക്കാദമിയില്‍ എത്തിയതായിരുന്നു ഇരുവരും. കലോത്സവം തീരുന്നതുവരെ കോഴിക്കോട്ടുണ്ട്.