മണ്ണിൽ വിരിഞ്ഞ ചരിത്രം
Wednesday Jan 4, 2023
കോഴിക്കോട്> മണ്ണിൽ ചാലിച്ച 61 ചിത്രങ്ങൾ. കെ ജെ യേശുദാസ് മുതൽ മഞ്‌ജു വാര്യർവരെ കലോത്സവവേദികളിലെ സർഗപ്രതിഭകൾ. ബഷീർമുതൽ കുഞ്ഞുണ്ണി മാഷ് വരെയുള്ള എഴുത്തുകാർ. കഥകളിയും ഒപ്പനയും മോഹിനിയാട്ടവും ഉൾപ്പെടെ കലോത്സവവേദിയെ സമ്പന്നമാക്കുന്ന കലാരൂപങ്ങൾ. കടപ്പുറവും മാനാഞ്ചിറയും കല്ലായിപ്പുഴയോരവും. മുഖ്യവേദിയായ വിക്രം മൈതാനത്താണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രം ചിത്രകലാ അധ്യാപകർ 61 മീറ്റർ ക്യാൻവാസിൽ ഒരുക്കിയത്.
ഓരോ അധ്യാപകനും അവരുടെ സ്‌കൂൾമുറ്റത്തെ മണ്ണുമായെത്തിയാണ് ചായംതീർത്തത്. സി എച്ച് മുഹമ്മദ് കോയ, എം പി വീരേന്ദ്രകുമാർ, ഗുരു ചേമഞ്ചേരി എന്നിവരുടെ സ്‌മൃതികുടീരങ്ങളിൽനിന്നുള്ള മണ്ണും കൊണ്ടുവന്നു. വിവിധതരം മണ്ണിനെ ജലത്തിൽ നേർപ്പിച്ചും കടുപ്പിച്ചും വരച്ചത് ക്യാൻവാസിനെ മനോഹരമാക്കി.