ഈന്റുള്ളിൽ സിൽമാക്കാരുണ്ടോ
Thursday Jan 5, 2023
കോഴിക്കോട് > ‘‘ദേ ടാ ടിവി... ദേ കിടക്ക… അയ്യോ പിന്നേം ടീവി… ഈന്റുള്ളിൽ വീടാണോ’’ കാരവാനിൽ കയറിയ കുട്ടിക്കൂട്ടത്തിന് ചോദ്യങ്ങൾ തീരുന്നില്ല. അവസാനം വീണ്ടും സംശയം– -‘ഈന്റുള്ളിൽ സിൽമാക്കാരുണ്ടോ?’
സിനിമക്കാർമാത്രം ഉപയോഗിച്ച് കണ്ട കാരവാനിൽ കയറിയ സന്തോഷമാണ് കുട്ടികൾക്ക്. മന്ത്രി പി എ മുഹമ്മദ് റിയാസ് തുടക്കമിട്ട കേരള കാരവാൻ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കലോത്സവനഗരിയിൽ കാരവാൻ എത്തിയത്. വേദി മൂന്നായ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് പ്രദർശനം. ആവശ്യക്കാർക്ക് കാരവാൻ വാടകയ്‌ക്ക് നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരുദിവസം 80 കിലോമീറ്ററിന് 25,000 രൂപയാണ് വില.
നാലുപേർക്ക് യാത്ര ചെയ്യാം. നാലു പുഷ്ബാക്ക് സീറ്റ്, നാലു കിടക്ക, മൂന്നു ടിവി, ടോയ്‌ലറ്റ് എന്നിവയുമുണ്ട്.