വൈന്നേരം ബന്നാൽ പൊളിക്കും
Thursday Jan 5, 2023
കോഴിക്കോട് > കലോത്സവത്തിന് ബുധൻ വൈകിട്ട് വരുന്നവർക്ക് ഒപ്പനയും നാടകവും പൂരക്കളിയും കുച്ചിപ്പുടിയും കാണാം.
ഒന്നാംവേദിയായ വിക്രം മൈതാനത്ത് ഉച്ചതിരിഞ്ഞ് തുടങ്ങിയ ഹൈസ്‌കൂൾ വിഭാഗം ഒപ്പന രാത്രി വൈകുവോളമുണ്ട്. തളി സാമൂതിരി സ്‌കൂളിൽ രാവിലെ തട്ടേക്കേറിയ ഹയർ സെക്കൻഡറിക്കാരുടെ നാടകം തീരാൻ അർധരാത്രി കഴിയും. -നടക്കാവ് പ്രൊവിഡൻസ് സ്‌കൂളിൽ ഹൈസ്‌കൂൾ ആൺകുട്ടികളുടെ കുച്ചിപ്പുടിയുണ്ട്. ഗുജറാത്തി ഹാളിൽ ദഫ്‌മുട്ടിനുശേഷം തുടങ്ങിയ എച്ച്‌എസ്‌എസ് വിഭാഗം കോൽക്കളിയും കാണാം. സെന്റ് ജോസഫ്‌സ് ബോയ്‌സിൽ എച്ച്‌എസ്‌എസ് പഞ്ചവാദ്യവും -ഗണപത് ബോയ്‌സിൽ വൃന്ദവാദ്യം (എച്ച്‌എസ്), വെസ്‌റ്റ് ഹില്ലിലെ സെന്റ് മൈക്കിൾസ് സ്‌കൂളിൽ ഹയർ സെക്കൻഡറി സംഘഗാനവുമുണ്ട്. എരഞ്ഞിപ്പാലം മർക്കസ് സ്‌കൂളിൽ പകൽ മൂന്നുമുതൽ നാടൻപാട്ട് കേൾക്കാം.