സർക്കാരിന് സങ്കുചിതമനോഭാവമില്ല: വിദ്യാഭ്യാസമന്ത്രി

Thursday Jan 5, 2023

കോഴിക്കോട്‌
സർക്കാരിനും വിദ്യാഭ്യാസവകുപ്പിനും സംസ്ഥാന സ്‌കൂൾ കലോത്സവ സംഘാടകസമിതിക്കും ഒരുതരത്തിലുമുള്ള സങ്കുചിത മനോഭാവവുമില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ മുസ്ലിം വേഷവിധാനത്തിൽ എന്തെങ്കിലും പാകപ്പിഴയുണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ‘പതിനാറായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന മേള നമുക്കെല്ലാവർക്കും ചേർന്ന്‌ ഒറ്റമനസ്സോടെ വിജയിപ്പിക്കാം. ഞങ്ങൾ കാണാത്ത എന്തെങ്കിലും സങ്കുചിത മനോഭാവമുണ്ടെന്ന്‌ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത്‌ പരിശോധിക്കാം’– മന്ത്രി പറഞ്ഞു.