അബാൻ അരങ്ങേറി; സാക്ഷിയായി അഷ്‌റഫ്
Thursday Jan 5, 2023
മുഹമ്മദ് അബാനും കലാഭവൻ അഷ്റഫും
ബാപ്പയും സഹോദരിയും അരങ്ങുവാണ മിമിക്രിവേദിയിൽ എ ഗ്രേഡുമായി മുഹമ്മദ് അബാൻ. മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് വിദ്യാർഥിയായ അബാൻ, മിമിക്രി താരം കലാഭവൻ അഷ്റഫിന്റെ മകനാണ്. സഹോദരി ബിൻഷ അഷ്‌റഫ് അഞ്ചുതവണ സംസ്ഥാന കലോത്സവത്തിൽ വിജയിയായിട്ടുണ്ട്. 24 വ്യത്യസ്തശബ്ദങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച സൗണ്ട് ബോക്സാണ് അബാന്റെ മാസ്റ്റർപീസ്. നടന്മാരായ ഷൈൻ ടോം ചാക്കോ, ദുൽഖർ സൽമാൻ, വിജയ്, രജനികാന്ത്, തിലകൻ എന്നിവരെ മനോഹരമായി അവതരിപ്പിച്ചാണ് കലാകുടുംബത്തിന്റെ പിൻഗാമിയായത്. കമൽഹാസന്റെ ‘വിക്രം’ സിനിമയിലെ കഥാപാത്രങ്ങൾക്ക് മറ്റു നടന്മാരുടെ ശബ്ദം നൽകുകയായിരുന്നു.