കന്നിമത്സരത്തിൽ അനന്യക്ക്‌ ഹാട്രിക്

Thursday Jan 5, 2023
അനന്യ

ആദ്യ സംസ്ഥാനമത്സരത്തിൽ ഹാട്രിക് എ ഗ്രേഡുമായി അനന്യ. ഹൈസ്കൂൾ വിഭാഗം പെൻസിൽ വര, ജലച്ചായം, എണ്ണച്ചായം മത്സരങ്ങളിലാണ് കൊല്ലം വിമലഹൃദയ ജിഎച്ച്എസ്എസിലെ അനന്യ എസ് സുഭാഷിന്റെ അഭിമാനനേട്ടം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മത്സരത്തിൽ ഒന്നാംസ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ ഡിജിറ്റൽ പെയിന്റിങ്ങിൽ ഒന്നാംസ്ഥാനവും നേടിയിരുന്നു. അനന്യയുടെ ചിത്രം തളിര് മാസിക കവർ പേജാക്കിയിട്ടുണ്ട്. കൊല്ലം അയത്തിൽ സുഭാഷിന്റെയും ശ്രീജയുടെയും ഏകമകളാണ്.