ഓനും അച്ഛനും മിമിക്രിയാ

Thursday Jan 5, 2023
മഹേശ്വർ, മഹിമ ,മഹാദേവൻ

ഓര് പുന്നപ്രയാ പൊളിക്കും. ഓന്റെ അച്ഛനും മിമിക്രിയാ'. മഹേശ്വർ വേദിയിലേക്ക് കയറുമ്പോൾ കോഴിക്കോട്ടെ പിള്ളേർ പറഞ്ഞു. ‘കോയിക്കോട്ടുകാർ പറഞ്ഞാ പറഞ്ഞതാ. തകർത്തിക്ക്'. ഫലത്തിൽ സംശയമേ ഉണ്ടായില്ല. മിമിക്രി കലാകാരനും നടനുമായ മധു പുന്നപ്രയുടെ മകൻ മഹേശ്വറിന് എ ഗ്രേഡ്തന്നെ. അച്ഛനും സഹോദരനും കൊച്ചച്ഛനുമൊപ്പം വേദികളിൽ ചിരിയുടെ പൂത്തിരി കത്തിക്കുന്ന മഹേശ്വറിന് മത്സരം വെല്ലുവിളിയേ ആയിരുന്നില്ല.
ആലപ്പുഴ പുന്നപ്ര അറവുകാട് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. സഹോദരനും കലാകാരനുമായ മഹാദേവനൊപ്പമാണ് മത്സരിക്കാനെത്തിയത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയിലെ വിജയി കൊച്ചച്ഛൻ പുന്നപ്ര മനോജിന്റെ മകൾ മഹിമ മനോജും ഒപ്പമുണ്ടായിരുന്നു. കലോത്സവത്തിൽ നാടൻപാട്ടിൽ കൂട്ടായി മഹിമയുടെ അനുജത്തി മാളവികയുമുണ്ട്. കലോത്സവം ഉല്ലാസമാക്കുകയാണ് ഈ കലാകുടുംബം.