മണ്ടേലയും ഗൗരിയമ്മയും മടങ്ങി; എ ഗ്രേഡുമായി
Thursday Jan 5, 2023
സംജിത് കെ ദാദാസ്,സാന്ദ്ര കെ ദാസ്
ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയെ അവതരിപ്പിച്ച് എച്ച്‌എസ് ഏകാഭിനയത്തിൽ സഹോദരൻ. ഗൗരിയമ്മയെ അവതരിപ്പിച്ച് സഹോദരിയുടെ എ ഗ്രേഡ് നേട്ടം എച്ച്‌എസ് മിമിക്രിയിൽ. പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്എസിലെ സംജിത് കെ ദാസും മണ്ണാർക്കാട് എംഇഎസ്എച്ച്എസ്എസിലെ സാന്ദ്ര കെ ദാസുമാണ് ഒരേദിവസം എ ഗ്രേഡുമായി വീട്ടിലേക്ക് മടങ്ങിയത്. കലാഭവൻ നൗഷാദാണ് സംജിത്തിനെ പരിശീലിപ്പിച്ചത്.
വൈക്കം വിജയലക്ഷ്മിയുടെ ശബ്ദവും സാന്ദ്ര അവതരിപ്പിച്ചു. ധനൂപ് തൃശൂരാണ് പരിശീലകൻ. മണ്ണാർക്കാട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ കണ്ടമംഗലം കല്യാട്ടിൽ ഹരിദാസനാണ് അച്ഛൻ. അമ്മ മഞ്‌ജു.