കൈവിടില്ല രഗിതയും ടീമും
Thursday Jan 5, 2023
കലോത്സവവേദിയിൽ ഏത് അടിയന്തരസാഹചര്യവും നേരിടാൻ സജ്ജമായ സിവിൽ ഡിഫൻസ് വളന്റിയറായി സംസ്ഥാന കബഡി താരവും. സീനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ കളിച്ച കേരള ടീമിന്റെ ഓൾറൗണ്ടർ പി എം രഗിതയാണ് കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വളന്റിയറായി കലോത്സവവേദിയിലുള്ളത്.
കഴിഞ്ഞവർഷം ഹരിയാനയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് കേരളത്തിനായി കളിച്ചത്. റെയ്‌ഡറായും ഡിഫൻഡറായും തിളങ്ങുന്ന രഗിത, സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ കപ്പടിച്ച കോഴിക്കോട് ടീമിന്റെ ക്യാപ്‌റ്റനാണ്. കേരള ഒളിമ്പിക് ഗെയിംസിലും കോഴിക്കോടിനെ നയിച്ച് രണ്ടാംസ്ഥാനം നേടി. കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ്. രഗിത ഉൾപ്പെടെ അറുപതിലേറെ സിവിൽ ഡിഫൻസ് വളന്റിയർമാർ കലോത്സവത്തിലുണ്ട്.