എല്ലാവരുടെയും ആശാൻ
Friday Jan 6, 2023
കോഴിക്കോട്
ചവിട്ടുനാടകത്തിൽ തമ്പി പയ്യപ്പള്ളി പരിശീലിപ്പിച്ച് വേദിയിലെത്തിക്കുന്നത് 16 ടീമുകളെ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളാണ് എച്ച്എസ്എസ് ടീമുകൾ. കാസർകോടും കൊല്ലവും എച്ച്എസ് ടീമുകൾ. ജൂലിയസ് സീസർ, വിശുദ്ധ ഗീവർഗീസ്, ഫ്ലോറിഫസ് തുടങ്ങിയ കഥകളാണ് അവതരിപ്പിക്കുക.
എറണാകുളം ഗോതുരുത്തിൽ ജനിച്ച തമ്പിയാശാന് ചവിട്ടുനാടകം പ്രാണനോളം പ്രിയപ്പെട്ടതാണ്. പാട്ടുകളാണ് ചവിട്ടുനാടകത്തിന്റെ ജീവനെന്നും കാലുയർത്തി ചവിട്ടുന്നതിലല്ല കാര്യമെന്നും തമ്പിയാശാൻ പറഞ്ഞു. സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് വിദഗ്ധസമിതി അംഗമാണ്.