അടിക്കുറിപ്പിൽ അമാന കാത്തത് പ്രതീക്ഷ
Friday Jan 6, 2023
കോഴിക്കോട്
എട്ടാംക്ലാസിനുശേഷമാണ് മകളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റാൻ ഷംസു തീരുമാനിച്ചത്. പഠനത്തിലും പാഠ്യേതരരംഗത്തും മികവുകാട്ടി ബാപ്പയുടെ തീരുമാനം ശരിവയ്ക്കുകയാണ് അമാന. ഹൈസ്‌കൂൾ വിഭാഗത്തിൽ അറബി അടിക്കുറിപ്പ് മത്സരത്തിന് എത്തിയ അമാന സി ഫാത്തിമ മടങ്ങുക എ ഗ്രേഡുമായാണ്.
കൊച്ചിൻ റിഫൈനറിയിലെ പുറംകരാർ തൊഴിലാളിയായ ഷംസു കോവിഡ് കാലത്താണ് മകളെ വടവുകോട് രാജർഷി മെമ്മോറിയൽ സ്‌കൂളിൽ ചേർത്തത്. പ്രവേശനസമയത്ത് അസൗകര്യം അറിയിച്ച അധ്യാപകർ ഇന്ന് മകളെക്കുറിച്ച് പറയുമ്പോൾ ഷംസുവിന് അഭിമാനമാണ്. കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധാനംചെയ്യുന്ന ഏക വിദ്യാർഥി. അമ്മ റഷീനയ്ക്കും സഹോദരങ്ങളായ ആമിയയ്ക്കും ഷാഹിദിനുമൊപ്പമാണ് അമാന എത്തിയത്.