കട്ടയ്‌ക്ക്‌ കട്ടയ്‌ക്ക്‌ കപ്പിലേക്ക്‌

Friday Jan 6, 2023

കോഴിക്കോട്‌ > സംസ്ഥാന സ്‌കൂൾ കലോത്സവം നാലാം നാളിലേക്കെത്തവേ സ്വർണക്കപ്പിനായി ആവേശപ്പോരാട്ടം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 201 ഇനങ്ങളിൽ 145 മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്റോടെ കണ്ണൂരാണ്‌ മുന്നിൽ.

ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും (679) തൊട്ടുപിറകിലുണ്ട്‌.