ഒരു പ്രത്യേക മതമല്ല 
തീവ്രവാദ വക്താക്കൾ: 
മന്ത്രി റിയാസ്‌

Friday Jan 6, 2023

കോഴിക്കോട്‌

ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗമാണ്‌ തീവ്രവാദവക്താക്കളെന്ന പ്രചാരണം അംഗീകരിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമല്ല ഞങ്ങളെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. അത്തരം പ്രചാരണങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. 61ാം സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ വർഗീയവിരുദ്ധ പരാമർശമുണ്ടെങ്കിൽ അത്‌ പരിശോധിക്കാമെന്ന്‌ വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. വർഗീയതയെ സംബന്ധിച്ച്‌ വളരെ കൃത്യമായ കാഴ്‌ചപ്പാടുള്ളവരാണ്‌ ഞങ്ങൾ–- മന്ത്രി പറഞ്ഞു.