പാട്ടേതായാലും തേജ പാടും
Friday Jan 6, 2023
പെൺകുട്ടികളുടെ കഥകളി മത്സരത്തിന് ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന
തിരുവങ്ങൂർ
ഹയർ സെക്കണ്ടറി സ്കൂളിലെ
മത്സരാർത്ഥികൾ
മാപ്പിളപ്പാട്ടിലും സംസ്കൃത ഗാനാലാപനത്തിലും എ ഗ്രേഡുമായി സി തേജ. കൊടിയത്തൂർ പിടിഎം എച്ച്എസ്എസിലെ തേജ എച്ച്എസ് വിഭാഗത്തിലാണ് മത്സരിച്ചത്. ഫൈസൽ കന്മനം എഴുതി മഞ്ചേരി മുഹ്സിൻ ഗുരുക്കൾ ഈണം നൽകിയ ‘മുരുസലിൻ നബി മൂസ’ എന്ന മാപ്പിളപ്പാട്ടാണ് ആലപിച്ചത്. യുട്യൂബിൽ കേട്ടുപഠിച്ച ‘ശ്രാവണചന്ദ്രിക’യാണ് സംസ്കൃത ഗാനാലാപനത്തിൽ പാടിയത്. കീബോർഡ് ആർട്ടിസ്റ്റായ വിജീഷാണ് അച്ഛൻ. അമ്മ ദീപ്തി.