13,000 മെമന്റോ, വിജയികൾക്ക് ട്രോഫികൾ
Friday Jan 6, 2023
കോഴിക്കോട്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിതരണംചെയ്യാൻ തയ്യാറായത് 13,000 മെമന്റോകൾ. മത്സരത്തിൽ ഗ്രേഡ് ലഭിക്കുന്ന എല്ലാവർക്കും മെമന്റോ ലഭിക്കും. ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, അറബിക്, സംസ്‌കൃതം ഓവറോൾ ലഭിക്കുന്നവർക്ക് 57 വലിയ ട്രോഫികളും നൽകും. മാനാഞ്ചിറയിൽ മൂന്ന് മീറ്റർ ഉയരമുള്ള സ്വർണക്കപ്പ് മാതൃക ഇത്തവണത്തെ പുതുമയാണ്. വിജയികൾക്ക് നൂറ്റി പതിനേഴര പവൻ സ്വർണക്കപ്പാണ് സമ്മാനിക്കുക. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ചെയർമാനും പി പി ഫിറോസ് കൺവീനറുമായ സമിതിയാണ് ട്രോഫി കമ്മിറ്റിയുടെ ചുമതലക്കാർ. പാദരക്ഷാ നിർമാതാക്കളായ ഒഡീസിയ ആണ് ട്രോഫി സ്‌പോൺസർ ചെയ്‌തത്.
പി ഘനശ്യാം കേരളനടനം എച്ച്എസ്എസ് (സിൽവർഹിൽസ് എച്ച്എസ്എസ്, കോഴിക്കോട്)
വി ആകാശ് , ഭരതനാട്യം എച്ച്എസ്എസ് ( റഹ്മാനിയ എച്ച്എസ്എസ്, ഹാൻഡിക്യാപ്ഡ് , മെഡിക്കൽകോളേജ്)
റിതുനന്ദ കഥകളി എച്ച്എസ്എസ് (തിരുവങ്ങൂർ എച്ച്എസ്എസ്, കൊയിലാണ്ടി),ഗൗരിനന്ദന കുച്ചിപ്പുടി എച്ച്എസ്എസ് (സിൽവർഹിൽസ് എച്ച്എസ്എസ്, കോഴിക്കോട്)