യുട്യൂബ്‌ ഗുരുവായി; ഗസലിൽ റിയ

Friday Jan 6, 2023
റിയ എസ് അനസ്‌

കോഴിക്കോട്‌
യുട്യൂബിൽ കേട്ടുപഠിച്ച് ഗസലിൽ എ ഗ്രേഡുമായി റിയ എസ് അനസ്‌. ഉറുദു ഗസൽ എച്ച്എസ്എസ് വിഭാഗത്തിലാണ് നേട്ടം. മിർസ ഗാലിബിന്റെ ‘കഭിനെ കി ഭി ഉസ്കേ ജീ മേ ഘർ ആ ജായേ ഹേ മുച് സെ...’ എന്ന വരികൾ ലത മങ്കേഷ്‌കർ പാടിയതാണ് യുട്യൂബിൽനിന്ന്‌ പഠിച്ചത്. കൊയിലാണ്ടി കൊല്ലം ആരാമം അനസ് മുഹമ്മദിന്റെയും സജ്നയുടെയും മകളാണ്. കാവുംപട്ടം വാസുദേവന്റെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. ഹിന്ദുസ്ഥാനി പഠിക്കാനും ആഗ്രഹമുണ്ട്. കൊയിലാണ്ടി പന്തലായനി ജിഎച്ച്എസ്എസ് വിദ്യാർഥിനിയാണ്. ജില്ലാമത്സരങ്ങളിൽ ലളിതഗാനത്തിൽ വിജയിച്ചിട്ടുണ്ട്.