മോഹനൻ മാഷും കുട്ട്യോളും സൂപ്പറാ...

Friday Jan 6, 2023
മോഹനൻ മാഷിനൊപ്പം മകൻ എം ശ്രീവർധനൻ, ശിഷ്യരായ മായ വിനോദ്, ഗൗരിനന്ദന എന്നിവർ

കോഴിക്കോട്‌
കൈനിറയെ എ ഗ്രേഡുകൾ വാരിക്കൂട്ടി മോഹനൻ മാഷും കുട്ടികളും വയനാട്ടിലേക്ക് ചുരം കയറും. മകൻ എം ശ്രീവർധനൻ, ശിഷ്യരായ മായ വിനോദ്, ഗൗരിനന്ദന എന്നിവർക്കൊപ്പമാണ് പടിഞ്ഞാറെത്തറ എച്ച്എസ്എസിലെ സംഗീതാധ്യാപകൻ കെ മോഹനൻ എത്തിയത്.

പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് വിദ്യാർഥിനി മായ എച്ച്എസ്എസ് ലളിതഗാനത്തിൽ എ ഗ്രേഡ് നേടി. പടിഞ്ഞാറെത്തറ ജിഎച്ച്എസ്എസ് വിദ്യാർഥിനി ഗൗരിനന്ദനയ്‌ക്ക് എച്ച്എസ് വിഭാഗം സംസ്കൃതം ഗാനാലാപനത്തിലാണ് എ ഗ്രേഡ്. കണിയാരം ജികെഎം എച്ച്എസ്എസ് വിദ്യാർഥിയാണ് ശ്രീവർധനൻ. അഷ്ടപദിയിലും ഗാനാലാപന ത്തിലുമാണ് എ ഗ്രേഡ്.