കലാകിരീടം കോഴിക്കോടിന്; കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിച്ചു
Saturday Jan 7, 2023
കോഴിക്കോട് > ഒരിക്കല്‍ കൂടി കാത്തിരിക്കാന്‍ കോഴിക്കോട് തയ്യാറായിരുന്നില്ല. ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് കോഴിക്കോട്. 945 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.