ചൂരൽമല
കരസേന നിർമിച്ച ബെയ്‌ലി പാലത്തിന് കരുത്തുകൂട്ടാൻ ഗാബിയോൺ നിർമാണം ആരംഭിച്ചു. സേനയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം. പാലത്തിന്റെ തൂണുകൾ ബലപ്പെടുത്തുന്ന നിർമാണമാണ് ഗാബിയോൺ.
തൂണുകൾക്ക് ചുറ്റും ചതുരാകൃതിയിൽ നെറ്റ് സ്ഥാപിച്ച് അതിൽ കല്ലിറക്കി ഉറപ്പിക്കും. ഭൂനിരപ്പിൽനിന്ന് 2.25 മീറ്റർ ഉയരത്തിലും 50 സെന്റിമീറ്റർ ആഴത്തിലും കല്ലുകൾ നിറക്കും. പുഴയിൽ അമിതമായി വെള്ളം എത്തിയാലും പാലത്തിന്റെ കാലുകൾക്ക് ബലക്ഷയം സംഭവിക്കില്ല. രണ്ട് ഗാബിയോണാണ് നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..