22 November Friday

14 ദിവസം 200 രോഗികൾ ; അതീവജാഗ്രത തുടരണം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


തിരുവനന്തപുരം 
അടച്ചുപൂട്ടലിന്റെ  60–-ാം ദിവസത്തിൽ വെള്ളിയാഴ്‌ച  കോവിഡ്‌ സ്ഥിരീകരിച്ചത്‌ 42 പേർക്ക്‌.  മാർച്ച്‌ 27 നായിരുന്നു ഇതിനുമുമ്പ്‌ ഒരു ദിവസത്തെ ഏറ്റവും കൂടിയ രോഗികൾ ‌(39 പേർ). മലപ്പുറം ജില്ലയിൽ രണ്ടുപേർ രോഗമുക്തരായി. രോഗം കണ്ടെത്തിയ 21 പേർ മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര  എന്നിവിടങ്ങളിൽനിന്നു വന്ന ഓരോരുത്തർക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേർക്കാണ്  രോഗബാധ. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കംമൂലവും. കോഴിക്കോട്ട്‌ ഒരു ആരോഗ്യ പ്രവർത്തകയ്‌ക്കാണ്‌ രോഗം‌.


 

14 ദിവസം 200 രോഗികൾ
മെയ്‌ എട്ടിന്‌ 16 പേർ ചികിത്സയിൽ ഉണ്ടായിരുന്നിടത്തുനിന്ന്‌ 14 ദിവസംകൊണ്ട്‌ 216 ആയി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ 732 ആയി. കേരളം രോഗമുക്തി നേടിവരുന്നതിനിടെയാണ്‌ വീണ്ടും രോഗികൾ കൂടിയത്‌. മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ  ആർക്കും രോഗബാധയുണ്ടായില്ല. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. 84,258 പേരാണ് നിലവിൽ നിരീക്ഷണത്തിൽ.  വെള്ളിയാഴ്‌ച മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top