14 November Thursday

പ്രായം 21; ഭൂരിപക്ഷം 5287: കൗണ്‍സിലറായി സിപിഐഎമ്മിന്റെ പ്രിയദർശിനി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 23, 2022
ചെന്നൈ> രാജ്യത്തെ പ്രായം കുറ‍ഞ്ഞ കൗണ്‍സിലര്‍മാരുടെ പട്ടികയിലേക്ക്  തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ എം സ്ഥാനാര്‍ഥി എ പ്രിയദർശിനിയും. ചെന്നൈ കോര്‍പറേഷനിലെ അണ്ണാനഗര്‍ വാര്‍ഡിൽ നിന്ന് 8,695 വോട്ടുകൾക്കാണ് 21 കാരിയായ പ്രിയദർശിനി വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് 3,408 വോട്ടുകൾ മാത്രമാണ് നേടാനായത്. 5287 വോട്ടാണ്  ഭൂരിപക്ഷം.
 
വില്ലിവാക്കം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ പ്രിയദര്‍ശിനി. മികച്ച ഭരണത്തിലൂടെ തന്റെ വാര്‍ഡിനെ മതൃകയാക്കി ഉയര്‍ത്തുമെന്നും ആളുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും പ്രിയദര്‍ശിനി പറഞ്ഞു. "സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേ​ഗത്തില്‍ പരിഹാരം ഉണ്ടാക്കുന്നതിനായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക.   ഒരു സാധാരണക്കാരിയായ തനിക്ക് അത്തരക്കാരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാനാകും' പ്രിയദര്‍‍ശിനി പറ‍ഞ്ഞു. 
 
എതിരാളികള്‍ പണം വാരിയെറിഞ്ഞ് പ്രചാരണം നടത്തിയപ്പോള്‍ പ്രിയദര്‍ശിനി പണക്കൊഴുപ്പില്ലാത്ത പ്രചാരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 
പ്രിയദര്‍ശിനി മാറ്റത്തിന്റെ മുഖമാകുമെന്നും രാഷ്ട്രീയക്കാർ എങ്ങനെയായിരിക്കണം എന്നതിന് മാതൃക കാണിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ജി സെൽവ പറഞ്ഞു.

വാര്‍ഡ് 36 ൽ നിന്ന് വിജയിച്ച 22 കാരിയായ ഡി നിലവരശിയാണ് ഡിഎംകെയുടെ പ്രായം കുറഞ്ഞ മറ്റൊരു കൗൺസിലര്‍. വാര്‍ഡിന്റെ ശുചിത്വത്തിന് മുന്‍തൂക്കം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാകും നടത്തുകയെന്ന് എംബിയെക്കാരിയായ നിലവരശി പറയുന്നു.
 
വാര്‍ഡ് 99 ല്‍ നിന്ന് വിജയിച്ച പി  ഇളംസുരുത്തിയാണ് ഡിഎംകെയുടെ പ്രായം കുറഞ്ഞ പുരുഷ കൗൺസിലര്‍. പഠനം പൂര്‍ത്തിയാക്കി പൂര്‍ണസമയം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്റെ ഏറ്റവും വലിയ പിന്തുണ അമ്മയാമെന്ന് ഇളംസുരുത്തി പറയുന്നു.
 
വാർഡ് 42 ൽ നിന്നുള്ള  രേണുക (22), വാർഡ് 70 ൽ നിന്നു വിജയിച്ച  ശ്രീതനി (29) എന്നിവരും ഡിഎംകെയുടെ മറ്റ് യുവ കൗണ്‍സിലര്‍മാരാണ്. 
യുവജനങ്ങള്‍ക്ക് അവസരം നല്‍കുക എന്നതാണ് ഡിഎംകെയുടെ ആശയമെന്നും മേയർ സ്ഥാനാര്‍ഥിയെ പരി​ഗണിക്കുന്നതും ഇക്കാര്യം മുന്‍നിര്‍ത്തിയാകുമെന്നും ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top