22 December Sunday

ശങ്കരാടിയുടെ ഇഷ്‌ടവും നഷ്‌ട പ്രണയവും

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

പ്രണയ സാഫല്യത്തിന്‌ മതം വില്ലനായതിന്റെ കഥയുണ്ട്‌ കവിയൂർ പൊന്നമ്മയുടെ ജീവിതത്തിലും. അത്‌ ശങ്കരാടിയുമായുണ്ടായ വിവാഹാലോചന പോലെയായിരുന്നില്ല. ഒരാളോട്‌ തനിക്ക്‌ ശരിക്കും ഇഷ്ടമുണ്ടായിരുന്നുവെന്നാണ്‌ അവർ പറഞ്ഞത്‌. 
‘‘ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ. പക്ഷേ, മതം മാറണം എന്ന പ്രശ്‌നമുയർന്നപ്പോൾ അതിൽനിന്ന്‌ പിന്മാറുകയായിരുന്നു’’–- ചാനൽ ഷോയിൽ താരം തുറന്നുപറയുകയുണ്ടായി. പേര് പറയാൻ അവർ തയ്യാറായില്ലെങ്കിലും കൂടെയുണ്ടായിരുന്ന തിലകൻ അവരുടെ മൗനസമ്മതത്തോടെ രഹസ്യം വെളിപ്പെടുത്തി. പ്രമുഖ സംവിധായകൻ ജേസിയെയാണ്  പൊന്നമ്മ സ്‌നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും.

നടൻ ശങ്കരാടിയുമായി കവിയൂർ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്ന കാര്യവും ഇതേ പരിപാടിക്കിടയിലാണ്‌ വെളിപ്പെടുത്തിയത്‌. ആരും അറിയാനിടയില്ലാത്ത ആ ജീവിത സ്വകാര്യം അവർ തന്നെ തുറന്നുപറയുകയായിരുന്നു. രണ്ട് പേരും അടുത്തുവെങ്കിലും വിവാഹം നടന്നില്ല. ചലച്ചിത്ര നിർമാതാവ്‌ മണിസ്വാമിയെയാണ്‌ അവർ പിന്നീട്‌ വിവാഹം ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top