ഏറെനാൾകൂടി പുറത്തിറങ്ങുന്നതിന്റെയും കൂട്ടുകാരെ കാണുന്നതിന്റെയും ആവേശമുണ്ടാകും പരീക്ഷയ്ക്കുവരുന്ന കുട്ടികൾക്ക്. തൽക്കാലം അത് മാറ്റിവച്ച് നാടിന്റെയും നമ്മുടെയും സുരക്ഷയ്‌ക്ക് മുൻഗണന നൽകാം. കോവിഡ്–-19 പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണം. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയുംചേർന്ന് തയ്യാറാക്കിയ കുട്ടികൾക്കുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വീടുകളിൽ എത്തിച്ചിരുന്നു. ഇവ ശ്രദ്ധിച്ചായിരിക്കണം പരീക്ഷയ്‌ക്കെത്തേണ്ടത്.
കുട്ടികൾക്കുള്ള നിർദേശങ്ങൾ
വീട്ടിൽ നിന്നിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.
മാസ്ക്, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
രോഗലക്ഷണമുണ്ടെങ്കിൽ സ്കൂൾ അധികൃതരെ മുൻകൂട്ടി അറിയിക്കണം. -
വീട്ടിൽനിന്നിറങ്ങി തിരിച്ചെത്തുന്നതുവരെ ശാരീരിക അകലം പാലിക്കണം.
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ള രക്ഷിതാക്കൾ പരീക്ഷാകേന്ദ്രത്തിലേക്ക് കുട്ടികളോടൊപ്പം പോകരുത്.
പരീക്ഷയ്‌ക്കു മുന്നോടിയായി അബ്‌ദുൾകലാംഫേൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷാഹാൾ അണുവിമുക്തമാക്കുന്നു
സ്കൂളിൽ എത്തിയാൽ ശ്രദ്ധിക്കേണ്ടവ
പ്രധാന പ്രവേശനകവാടത്തിൽകൂടിമാത്രം പ്രവേശിക്കുക.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയാകണം സ്കൂളിലേക്ക് പ്രവേശിക്കേണ്ടത്.
നിർദേശിച്ചിരിക്കുന്ന ഇടങ്ങളിൽമാത്രം പരീക്ഷയ്‌ക്കായി ഇരിക്കുക.
പരീക്ഷ എഴുതാനാവശ്യമായ സാമഗ്രികൾ പരസ്പരം കൈമാറാതിരിക്കുക.
കുടിവെള്ളം വീട്ടിൽനിന്ന് കൊണ്ടുവരാവുന്നതാണ്.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർകൊണ്ടോ കൈമുട്ടിന്റെ മടക്കുകൊണ്ടോ മറച്ചുപിടിക്കുക.
ശാരീരിക ബുദ്ധിമുട്ടുണ്ടായാൽ ഉടൻ അധ്യാപകരെ അറിയിക്കണം.
ഹസ്തദാനംപോലുള്ള സ്‌നേഹപ്രകടനങ്ങൾ ഒഴിവാക്കണം.
പരീക്ഷയ്ക്ക് മുമ്പും പിമ്പും കുട്ടംകൂടിയുള്ള ചർച്ച ഒഴിവാക്കണം.
പരീക്ഷ കഴിഞ്ഞാൽ പൊതു ഇടങ്ങളിൽ ചുറ്റിത്തിരിയാതെ കൃത്യമായി വീട്ടിലേക്ക് തിരികെ പോകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..