ജീവിതഗന്ധിയായ കഥകളുടെ എഴുത്തുകാരനാണ് കാരൂര്‍ നീലകണ്ഠപിള്ള. ജീവിതാനുഭവങ്ങളുടെ ധാരാളിത്തം കാരൂര്‍ കൃതികളുടെ പ്രത്യേകതയാണ്. ഉതുപ്പാന്റെ കിണര്‍, പൂവമ്പഴം, മരപ്പാവകള്‍, മോതിരം, ചുടലത്തെങ്ങ്, ഊണിന്റെ കണക്ക്, വള്ളക്കാരന്‍, സേഫ്റ്റിപിന്‍, കുട നന്നാക്കാനുണ്ടോ?, അരഞ്ഞാണം, അമ്പലപ്പറമ്പില്‍ തുടങ്ങിയവ നമ്മുടെ കഥാസാഹിത്യത്തിലെ അതുല്യരചനകളാണ്. മുപ്പത്തിനാലാം വയസ്സില്‍ 1932-ല്‍ സാഹിത്യലോകത്തേക്ക് കടന്നുവന്ന കാരൂരിന്റെ ആദ്യകഥ "ഭൃത്യവാത്സല്യ'മാണ്. പിന്നീട് "പഞ്ചരത്നങ്ങള്‍' എന്നപേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കഥയുടെ പേര് "അന്നത്തെ കൂലി' എന്നാക്കി. "കഥാകൗതുകം' എന്ന കൃതിയടക്കം 22 കഥാസമാഹാരങ്ങളും 187-ലധികം കഥകളും കാരൂര്‍ രചിച്ചിട്ടുണ്ട്.
നാടകവും നോവലുകളും ബാലസാഹിത്യകൃതികളും ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് വഴങ്ങി. അധ്യാപകന്‍, സാഹിത്യകാരന്‍, സംഘാടകന്‍, വൈദ്യന്‍, കൃഷിക്കാരന്‍, സമുദായ പ്രവര്‍ത്തകന്‍, അധ്യാപക മഹാസഭയുടെ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകരണ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1898 ഫെബ്രുവരി 22-ന് ജനിച്ച കാരൂര്‍ 1975 സെപ്തംബര്‍ 30-ന് അന്തരിക്കുന്നതുവരെ സാഹിത്യരംഗത്തു സജീവസാന്നിധ്യമായിരുന്നു. ബാലസാഹിത്യകൃതികള്‍കാരൂരിന്റെ ബാലകഥകള്‍: ആനക്കാരന്‍, അഞ്ചുകടലാസ്, അഴകനും പൂവാലിയും, എന്നെ രാജാവാക്കണം, ബാലചന്ദ്രന്‍, രാജകുമാരിയും ഭൂതവും, സമ്മാനം, ഓലയും നാരായവും, ഭൃത്യന്‍, മണ്‍മയില്‍.1959-ല്‍ "ആനക്കാരന്‍' എന്ന ബാലസാഹിത്യകൃതിക്കും 1968-ല്‍ "മോതിരം' എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. "അഞ്ചുകടലാസ്' എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്.
പ്രധാന കൃതികള്‍കഥകള്‍:
കാരൂര്‍ക്കഥകള്‍ (1945), മേല്‍വിലാസം (1946), കൊച്ചനുജത്തി (1946), ഇരുട്ടില്‍ (1948), തൂപ്പുകാരന്‍ (1948), ആസ്ട്രോളജര്‍ (1948), ഗൃഹനായിക ((1948), പൂവമ്പഴം (1949), മീന്‍കാരി (1950), തേക്കുപാട്ട് (1951), കഥയല്ല ((1951), സ്മാരകം (1952), ഒരുപിടി മണ്ണ് (1952), കരയിക്കുന്ന ചിരി (1954), അമ്പലപ്പറമ്പില്‍ (1955), പിശാചിന്റെ കുപ്പായം (1959), മരപ്പാവകള്‍ (1963), പത്തു കഥകള്‍ (1966), മോതിരം (1968), ഈ സഹായത്തില്‍ ചരടുണ്ട് (1970), രഹസ്യം (1973). നാടകം: അപ്പൂപ്പന്‍. നോവല്‍: ഗൗരി, ഹരി,പഞ്ഞിയും തുണിയുംകാരൂര്‍ കഥകളെക്കുറിച്ച് അറിയാന്‍കാരൂര്‍ക്കഥാപഠനം(എഡിറ്റര്‍: ഡോ. എം എം ബഷീര്‍)കാരൂര്‍ - കഥയുടെ രാജശില്‍പി(നവരംഗം നടരാജന്‍)കാരൂരിന്റെ കഥാലോകം(സമീക്ഷ, മദിരാശി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..