24 November Sunday

കൃഷ്ണനാട്ടവും രാമനാട്ടവും

അക്ഷരUpdated: Wednesday Dec 2, 2015

കഥകളിയുടെ പഴയ രൂ പങ്ങളിലൊന്നാണ് രാമനാട്ടം. ഈ കലാരൂപമുണ്ടായതിനു പിന്നില്‍ ഒരു കഥയുണ്ട്.
 ഒരിക്കല്‍ കൊട്ടാരക്കര കൊട്ടാരത്തില്‍ ഒരു വി വാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വിവാഹത്തിന് കൃഷ്ണനാട്ടം അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് കൊട്ടാരത്തിലുള്ളവര്‍ക്ക് തോ ന്നി. കോഴിക്കോട് മാനവേദന്‍ രാജാവിനാണ് കൃഷ്ണനാട്ട സംഘമുള്ളത്.
 കൊട്ടാരക്കര രാജാവ് ഒരു കത്തുമായി കോഴിക്കോട്ടേക്ക് ദൂതനെ അയച്ചു. പുതിയ കലാരൂപമായ കൃഷ്ണനാട്ടം അവതരിപ്പിക്കാന്‍ സംഘത്തെ അയച്ചുതരണമെന്നാവശ്യപ്പെട്ടാണ് കത്ത്.

  കത്തുവായിച്ച മാനവേദന്‍ രാജാവ് ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു:

"കൃഷ്ണനാട്ടം കണ്ട് രസിക്കാനുള്ള അറിവൊന്നും തെക്കുള്ളവര്‍ക്കില്ല. അതുകൊണ്ട് സംഘത്തെ അയക്കാന്‍ പറ്റില്ല.''
  ദൂതന്‍ ഈ വിവരം കൊട്ടാരത്തില്‍ അറിയിച്ചു. കൊട്ടാരക്കരത്തമ്പുരാന് അമര്‍ഷം അടക്കാനായില്ല. മാനവേദരാജാവിന്റെ പരിഹാസത്തിന് മറുപടി കൊടുത്തേ മതിയാവൂ. തമ്പുരാന് വാശിയായി. അദ്ദേഹം രാമകഥ നൃത്തകാവ്യരൂപത്തില്‍ ചിട്ടപ്പെടുത്തി. അതാണ് രാമനാട്ടം. എട്ടു ഭാഗങ്ങളുണ്ട് രാമനാട്ടത്തിന്.

പില്‍ക്കാലത്ത് രാമനാട്ടവും കൃഷ്ണനാട്ടവും യോജിപ്പിച്ച് പുതിയൊരു നൃത്തകലാരൂപം പിറവിയെടുത്തു. അതാണ് വിശ്വപ്രസിദ്ധമായ കഥകളി; കേരളത്തിന്റെ അഭിമാനമായ കലാരൂപം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top