സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിൽ ഒന്നുപോലും നിറവേറ്റപ്പെടാതെ ബാക്കിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിക്കവാറും വാഗ്‌ദാനങ്ങൾ യാഥാർഥ്യമാക്കിക്കഴിഞ്ഞു. വളരെ ചുരുക്കം കാര്യങ്ങളാണ് ബാക്കിയുള്ളത്. ഇതും ഉടൻ പൂർത്തിയാകും.
വിഴിഞ്ഞം തുറമുഖപദ്ധതി ഉടൻ പൂർത്തിയാക്കും. നിർമാണ കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരുഭാഗം ഈ ഘട്ടത്തിൽത്തന്നെ പൂർത്തിയാകും. കല്ലിനുള്ള തടസ്സം പരിഹരിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിനുള്ള നടപടികളെല്ലാം കൃത്യമായി നടക്കുന്നു. റീബിൽഡ് കേരള പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട ഘട്ടത്തിലാണ് കോവിഡ് വന്നത്. അതൊരു തടസ്സമാകില്ല. വയനാട്ടിലേക്കുള്ള പാതയും ആലപ്പുഴ–-ചങ്ങനാശേരി പാതയും ഉൾപ്പെടെയുള്ള കാര്യങ്ങളിലെല്ലാം കാര്യങ്ങൾ ഫലപ്രദമായി നീങ്ങുന്നുണ്ട്.
പരമ്പരാഗത വ്യവസായ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തി. പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇനിയും പരിഹരിക്കും. പൊതുശുചിമുറികൾ വൃത്തിയാണെന്ന് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും ശ്രദ്ധിക്കണം.
ഉറവിട മാലിന്യസംസ്‌കരണം വിജയിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഇതുകൊണ്ടുമാത്രം പരിഹരിക്കാൻ കഴിയാത്ത ചില നഗരമേഖലകളുണ്ട്. അവിടെ കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകൾ വേണം. ഒരു പാരിസ്ഥിതിക പ്രശ്‌നവും ഉണ്ടാക്കാത്ത ആധുനിക പ്ലാന്റിൽ മാലിന്യം കത്തിച്ച് വൈദ്യുതിയാക്കുകയാണ്. അടുത്തുപോലും ദുർഗന്ധമുണ്ടാകില്ല. സർക്കാർ ഫലപ്രദമായി ഇടപെട്ട് ഈ പദ്ധതികൾ പൂർത്തീകരിക്കും.
സർക്കാരിനെതിരെ സൃഷ്ടിച്ച വിവാദങ്ങൾ അവസാനിക്കുമ്പോൾ അതിലൊന്നും കഴിമ്പില്ലെന്ന് നാടിന് ബോധ്യമായിട്ടുണ്ട്. ഒരു സർക്കാരിന്റെ പ്രവർത്തനത്തിനിടയ്‌ക്ക് പല കാര്യങ്ങൾ സംഭവിക്കും. മൊത്തമായെടുത്താൽ എല്ലാം നല്ലരീതിയിലാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംതൃപ്‌തമായ സംസ്ഥാനങ്ങളെ സൃഷ്ടിക്കാനുള്ള ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൽനിന്നുള്ള ഫലപ്രദമായ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ്. ആ തരത്തിലുള്ള നടപടിയല്ല ഇപ്പോൾ ഉണ്ടാകുന്നത്. ഇക്കാര്യം ഓരോ ഘട്ടത്തിലും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സഹായിക്കാനും എല്ലാ ഘട്ടത്തിലും ശ്രദ്ധ ചെലുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കി. അസംഘടിത തൊഴിലാളികൾക്കും സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും വേതനസുരക്ഷ ഉറപ്പാക്കി. തോട്ടംമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി.
പ്രോഗ്രസ് റിപ്പോർട്ട് ഉടൻ
തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലർക്ക് വോട്ടുതേടാനുള്ള അഭ്യാസമാണെങ്കിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി. അതുകൊണ്ടാണ് എല്ലാവർഷവും ചെയ്ത കാര്യങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും.
2.19 ലക്ഷം പേർക്ക് വീട്
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വീടിനും ഹരിതകേരളത്തിനും എൽഡിഎഫ് സർക്കാർ ഒരുക്കിയ നാലു മിഷനുകൾ കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. നാലുകൊല്ലംകൊണ്ട് ലൈഫ് മിഷനിലൂടെ 2,19,154 വീട് നിർമിച്ചു. അത്രയും കുടുംബങ്ങൾ അടച്ചുറപ്പുള്ള വീട്ടിൽ ആത്മവിശ്വാസത്തേടെ കഴിയുകയാണ്.
ഹരിത കേരളം
ഒഴുക്കുനിലച്ച 390 കിലോമീറ്റർ പുഴയെ ഹരിതകേരളം മിഷൻ പുനരുജ്ജീവിപ്പിച്ചു. കിണറുകളും ജലാശയങ്ങളും ശുദ്ധീകരിക്കാനും കഴിഞ്ഞു. 546 പുതിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു.
ആർദ്രം ആശുപത്രികൾ
കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന് കരുത്ത് നൽകിയത് ആർദ്രം മിഷൻകൂടിയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുകളെവരെ ഉന്നത നിലവാരത്തിലെത്തിച്ചു.
പൊതുവിദ്യാലയങ്ങൾ
നാലുവർഷംകൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മെച്ചപ്പെട്ട തോതിൽ കുട്ടികൾ വർധിച്ചു. അഞ്ചുലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി സ്‌കൂളിലെത്തി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 4752 സ്കൂളിൽ ഐടി അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി, 14,000 സ്കൂളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഏർപ്പെടുത്തി, 45,000 ക്ലാസ് മുറി ഹൈടെക്കാക്കി
മറ്റു സുപ്രധാനനേട്ടങ്ങൾ
● ഗെയിൽ വാതക പൈപ്പ്‌ലൈൻ ആഗസ്‌ത് 15ന് നാടിന് സമർപ്പിക്കും.
● 444 കിലോമീറ്റർ നീളമുള്ള കൊച്ചി–- -മംഗളൂരു പൈപ്പ് ലൈൻ പൂർത്തിയായി
● ഐഒഎജിയുടെ സിറ്റി ഗ്യാസ് പ്രോജക്ട് പുരോഗമിക്കുന്നു
● കൊച്ചിയിൽ ഏഴ് സിഎൻജി സ്റ്റേഷൻ കമീഷൻ ചെയ്തു
● 2017ൽ സമ്പൂർണ വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനമായി
● കൊച്ചി മെട്രോ നഗരപ്രാന്തപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും
● വാട്ടർ മെട്രോ പദ്ധതിയുടെ 38 ജെട്ടിയിൽ എട്ടെണ്ണം പണി പൂർത്തിയാകാറായി
● 226 കിലോമീറ്റർ കെഎസ്‌ടിപി റോഡ് പൂർത്തിയാക്കി
● തലസ്ഥാനത്തുനിന്ന് കാസർകോടുവരെ 532 കിലോമീറ്റർ ദൂരത്തിൽ അർധ അതിവേഗ റെയിൽപാത നിർമിക്കും
● ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തിൽ 30 ശതമാനം കുറഞ്ഞു
എല്ലാവർക്കും കരുതൽ
എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരള സംസ്കാരമാണ് സർക്കാർ വളർത്തിയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന തീരുമാനത്തിന്റെ ഫലമായി നാടാകെ സമൂഹ അടുക്കള ആരംഭിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമ പദ്ധതികളുടെ കുടക്കീഴിലെത്തിച്ചു. കോവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക് 1000 രൂപ വീതം നൽകി. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി അരിയും പലവ്യഞ്ജന കിറ്റും നൽകി.
- സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും പട്ടികജാതി-–- പട്ടികവർഗ വിഭാഗങ്ങൾക്കും അർഹിക്കുന്ന പരിഗണന നൽകി. വനിതാ ശിശുക്ഷേമവകുപ്പ് രൂപീകരിച്ചു. 24 മണിക്കൂർ സഹായം ലഭിക്കുന്ന വനിതാ ഹെൽപ്പ്‌ലൈനും ഷീ ലോഡ്ജ് ശൃംഖലയും പൊലീസിന്റെ പിങ്ക് പട്രോളും സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക ഇടപെടലുകളാണ്. പൊലീസിൽ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും. വനിതകളുടെ പൊലീസ് ബറ്റാലിയനും കമാൻഡോ പ്ലറ്റൂണുകളും രൂപീകരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യു സർവീസിൽ ആദ്യമായി 100 ഫയർ വിമൺ തസ്‌തിക അനുവദിച്ചു. ആശാവർക്കർമാർ, അങ്കണവാടി, ക്രഷ്, പ്രീ- സ്കൂൾ ടീച്ചർമാരും ഹെൽപ്പർമാരും, സ്കൂൾ പാചകക്കാർ തുടങ്ങിയവരുടെ വേതനവും ഇൻസെന്റീവും ഉയർത്തി. കുടുംബശ്രീക്ക് റെക്കോഡ് വളർച്ചയാണ്. -പട്ടികജാതി കടാശ്വാസ പദ്ധതിയിൽ 43,136 പേരുടെ കടം എഴുതിത്തള്ളി. പൊലീസിലും എക്സൈസിലും നൂറുവീതം പട്ടികവർഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചു.
കിഫ്‌ബിയിൽ അഞ്ചിരട്ടി മുന്നേറ്റം
പ്രകൃതി ദുരന്തവും മഹാമാരിയും ചെലവുകൾ വർധിപ്പിച്ചപ്പോൾ അർഹതപ്പെട്ട കേന്ദ്രസഹായം കേരളത്തിന് ലഭിച്ചില്ല. കിഫ്‌ബിയെ പുനഃസംഘടിപ്പിച്ചാണ് കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കിയത്. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. 54,391 കോടിയുടെ പ്രവൃത്തികൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകി. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിച്ചു.
കേരള സ്‌റ്റാർട്ടപ് നമ്പർ വൺ
സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2018ൽ കേന്ദ്രസർക്കാർ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാർട്ടപ് റാങ്കിങ്ങിൽ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. 2016ൽ 300 സ്റ്റാർട്ടപ്പാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 2200 ആണ്. പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ 1548 കോടി രൂപയുടെ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടു.
ഉന്നത വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ അഴിച്ചുപണി ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രതീക്ഷ ഉണർത്തുന്ന മേഖലയാണിത്.നമ്മുടെ കുട്ടികൾക്ക് മറ്റ് രാജ്യങ്ങളിൽ പോയി പഠിക്കാൻ ഇനി പ്രയാസമുണ്ടാകും. അവർക്ക് ഇവിടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കണം.
ദുരിതാശ്വാസം എളുപ്പത്തിൽ
ആരുടെയും കനിവിന് കാക്കാതെ, സ്വന്തമായി ഓൺലൈനിലൂടെ അപേക്ഷ നൽകി സഹായം നേടാമെന്നതാണ് ദുരിതാശ്വാസ നിധിയുടെ വിതരണത്തിൽ ഉണ്ടായ കാതലായ മാറ്റം. അർഹരായ ആളുകൾക്ക് ഏറ്റവും ലളിതമായ നടപടിക്രമങ്ങളോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭിക്കും. അപേക്ഷകൾ ഓൺലൈനായി നൽകിയാൽ മതി.
എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് കേരള ബാങ്ക് രൂപീകരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ അതിജീവനത്തിന്റെ പാതയിലെ മുതൽക്കൂട്ടാണ് ഈ ബാങ്ക്.
വ്യവസായങ്ങളെ ആകർഷിക്കും
കേരളത്തിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി വരുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനാകും. ധന അഡീഷണൽ ചീഫ് സെക്രട്ടറി, ജിഎസ്‌ടി സെക്രട്ടറി എന്നിവർ അംഗങ്ങളും വ്യവസായ വാണിജ്യ ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാകും.
പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷംതന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്നുവർഷവും ഈ മേഖലയെ ലാഭത്തിലാക്കി. 2017-18ൽ 5 കോടിയും 2018-19ൽ 8 കോടിയുമായിരുന്നു ലാഭം. 2019-–-20ൽ 56 കോടി രൂപ പ്രവർത്തന ലാഭമുണ്ട്.
അതിഥിത്തൊഴിലാളികൾക്ക് സംരക്ഷണം
കോവിഡ്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തെരുവാധാരമായ അതിഥിത്തൊഴിലാളികളെ സംരക്ഷിക്കാനും ഭക്ഷണം നൽകാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുൻകൈ ലോകവ്യാപക പ്രശംസ നേടി. 21,566 ക്യാമ്പുകളാണ് സജ്ജീകരിച്ചത്.
ഈ കാലവും അതിജീവിക്കും
ഇനിയുള്ള നാളുകൾ കേരളത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്ന് മുഖ്യമന്ത്രി. കോവിഡ്–- 19ന്റെ വ്യാപനം എവിടെ എത്തിനിൽക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ലോക്‌ഡൗൺ അനന്തമായി തുടരാനാകില്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ഈ ദിവസങ്ങളിൽ നാം കാണുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽനിന്ന് യാത്രക്കാരുടെ വരവിനനുസരിച്ച് രോഗബാധിതരുടെ എണ്ണവും വർധിക്കും. കഴിഞ്ഞ നാലു ദിവസത്തെ കണക്കെടുത്താൽ 181 പുതിയ രോഗികളാണുണ്ടായത്. കൂടുതൽ യാത്രാമാർഗങ്ങൾ തുറക്കുന്നതോടെ അത് ഇനിയും വർധിക്കാം.
നമ്മുടെ സഹോദരങ്ങൾ പലരും വരേണ്ടത് കൊറോണ വൈറസ് ബാധ വ്യാപകമായ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമാണ്. വരുന്നവർക്ക് നാം ചികിത്സ നൽകും. വൈറസ് ബാധ പടരാതിരിക്കാനുള്ള ജാഗ്രതയും ശക്തമാക്കും. ഇനിയുള്ള നാളുകൾ ഈ മഹാമാരിക്കൊപ്പമുള്ള ജീവിതമാണ് നാടിന്റേത്. ഇപ്പോൾ ശരാശരി 39 പേരെയാണ് ദിവസവും രോഗം ബാധിച്ച് ആശുപത്രിയിലാക്കുന്നത്. ജൂണിൽ മഴ തുടങ്ങുകയും മഴക്കാലരോഗങ്ങൾ വരികയും ചെയ്താൽ കൂടുതൽ സൗകര്യങ്ങൾ വേണ്ടിവരും.
പ്രതിപക്ഷം തിരുത്തിയാൽ നല്ലത്
ദുരന്തഘട്ടത്തിൽപ്പോലും എല്ലാത്തിനെയും തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പൊതുവായ പ്രശ്‌നങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ സഹകരണത്തിന് ഓരോ ഘട്ടത്തിലും സർക്കാർ മുൻകൈയെടുത്തത്. പക്ഷേ, കഴിഞ്ഞ നാലുവർഷവും അത്തരത്തിൽ സഹകരണം ഉണ്ടായില്ല. ഇത് കേരളമാകെ കാണുകയാണ്. ഇതാണോ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത്. അത് തിരുത്താൻ തയ്യാറായാൽ നല്ലത്. ജനങ്ങളും അത് അംഗീകരിക്കും–- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഭരണത്തുടർച്ചയും തെരഞ്ഞെടുപ്പുമൊക്കെ ഇപ്പോൾ എന്തിനാണ് ചർച്ചചെയ്യുന്നതെന്ന് മുഖ്യമന്ത്രി. ‘പ്രതികൂലമായ ഒരു സാഹചര്യവുമില്ല. നല്ലരീതിയിലാണ് സർക്കാർ ജനങ്ങളോടൊപ്പം നിൽക്കുന്നത്. ജനങ്ങളും നന്നായി സഹകരിക്കുന്നു. ഇപ്പോൾ എന്തിനാണ് മറ്റ് പ്രഖ്യാപനങ്ങളിലേക്കും സൂചനകളിലേക്കും പോകുന്നത്. കോവിഡ് ബാധയെത്തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-
എം ടിയെ കാണാൻ മുഖ്യമന്ത്രി കോഴിക്കോടെത്തി; രാവിലെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിക്കും
-
നാടിന്റെ യഥാർഥ സത്തയെ സംരക്ഷിക്കണം ; ക്രിസ്മസ് ആശംസിച്ച് മുഖ്യമന്ത്രി
-
പുതുവർഷാഘോഷത്തിൽ മെട്രോയ്ക്ക്
കൂടുതൽ സർവീസ്
-
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ; സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി
-
വർഗീയവാദികളുടെയായാലും
‘വോട്ടല്ലേ പോരട്ടെ’ എന്ന് കോൺഗ്രസ് : മുഖ്യമന്ത്രി
-
ലൈഫ് വീട് വിൽപ്പന കാലാവധി
12 വർഷമാക്കി ; ബാങ്കുകളിൽനിന്ന് വായ്പ എടുക്കാൻ ജില്ലാ സമിതിയുടെ
അനുമതി വേണ്ട
-
തീരസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കാന് സമിതി; വിവിധ വിഷയങ്ങളിൽ ഏകോപിതമായി കാര്യങ്ങൾ കൊണ്ടുപോകും: മുഖ്യമന്ത്രി
-
വള്ളിക്കാവ് മാർക്കറ്റിന് ഇനി പുതിയ മുഖം
-
ഊർജസംരക്ഷണത്തിലെ ദേശീയ പുരസ്കാരം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മുഖ്യമന്ത്രി
-
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; 5 വാർഡ് എൽഡിഎഫ്
പിടിച്ചെടുത്തു
-
കൊല്ലം തെറ്റുമുറിയിൽ ബിജെപി സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്
-
വയനാടിനായി ഇടതുപക്ഷം; ആർഎസ്എസിന് മനുഷ്യനാകാൻ കഴിയില്ലെന്ന് എം സ്വരാജ്
-
വയനാടിനായി ഇടതുപക്ഷം; കേന്ദ്രം അവഗണിച്ചപ്പോൾ കേരളം ചേർത്തുപിടിച്ചു: എ വിജയരാഘവൻ
-
കല്ലുമല മേൽപ്പാലം ടെൻഡർ രണ്ടാഴ്ചയ്ക്കുള്ളിൽ
-
കൊച്ചി മെട്രോ കാക്കനാട് പാത ; നിർമാണത്തിന്
മെട്രോ വേഗം
-
3 പദ്ധതികൾക്ക് 23.45 കോടി
; കിഫ്ബി അനുമതിയായി
-
ദുരന്തബാധിതരെ സഹായിക്കാത്ത കേന്ദ്രസർക്കാർ , കേരളം ഇന്ത്യക്ക് പുറത്തോ : മുഖ്യമന്ത്രി
-
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ; വീണ്ടും വിദ്വേഷ പരാമർശവുമായി അമിത് ഷാ
-
കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി അഴിഞ്ഞു വീഴുന്നു : മുഖ്യമന്ത്രി
-
വാട്ടർ മെട്രോയെ നെഞ്ചിലേറ്റി യാത്രക്കാർ; 18 മാസത്തിനിടെ സഞ്ചരിച്ചത് 30 ലക്ഷം പേർ
-
കിഫ്‌ബിയെ തകർത്ത് വികസനമുന്നേറ്റം തടയാൻ ശ്രമം: മുഖ്യമന്ത്രി
-
ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സർവീസ്; വാട്ടർ മെട്രോ സമയം ദീർഘിപ്പിച്ചു
-
സൂപ്പർ ലീഗ് കേരള; അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ
-
ലൈഫിനായി ചെലവഴിച്ചത് 18,073 കോടി ; 5,17,199 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതിൽ 4,16,678 എണ്ണം പൂർത്തിയായി
-
വരുന്നു, കൂടുതൽ
മെട്രോ ഫീഡറുകൾ
-
കൊച്ചി മെട്രോ ; ഗതാഗതക്കുരുക്ക്
ഒഴിവാക്കാൻ
നടപടി
-
രണ്ടാംഘട്ട പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്
-
ജാതി സെൻസസ് നടത്തും; ഹരിയാനയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
-
പൂര്ത്തിയായത് 11,513 വീട്
-
അതിഥിത്തൊഴിലാളികളുടെ കുട്ടികൾ സ്കൂൾമുറ്റത്തേക്ക്
-
മെട്രോ രണ്ടാംഘട്ടം:
പൈലിങ് നാളെ തുടങ്ങും
-
റെഡിയാണ് ‘ഭായി ലോഗ്’ ; അതിഥിത്തൊഴിലാളികൾക്ക്
മൊബൈൽ ആപ്പുമായി
കൊല്ലത്തെ 3 യുവാക്കൾ
-
അതിദരിദ്രർക്ക് വാടകവീട്
, 15,000 കുടുംബത്തിന് ഗുണം ; പഞ്ചായത്തുകളിൽ
5000 രൂപയും നഗരസഭയിൽ 7000 രൂപയും
കോർപറേഷനിൽ
8000 രൂപയും വാടക
-
ലൈഫ് പദ്ധതി: മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും
-
മലയാളം പഠിക്കാൻ ‘ചങ്ങാതി മികവുത്സവം’ പരീക്ഷ
-
സംസ്ഥാന പദവി പുനഃസ്ഥാപിക്കുക ലക്ഷ്യം , പ്രകടന പത്രിക പുറത്തിറക്കി : ഒമർ അബ്ദുള്ള
-
കൊച്ചി മെട്രോ നിർമാണം; ഗതാഗതക്കുരുക്ക് അടക്കം തടസങ്ങൾ നീക്കാൻ ഏഴു വകുപ്പുകളുടെ സംയുക്ത കമ്മിറ്റി
-
ജനവാസകേന്ദ്രത്തിൽ ആക്രിസംഭരണം; നാട്ടുകാർ പരാതി നൽകി
-
പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കമായി