25 December Wednesday

അറിവിന്റെ ചെറുതുള്ളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

 

1.രാജ്യത്തെ ആദ്യത്തെ സമ്പൂർണഡിജിറ്റൽ വാർഡ് ?
2. ഇന്ത്യയിലെ ഏത് തുറമുഖത്തിനാണ് ‘IN NYY 1 ' എന്ന ലൊക്കേഷൻ കോഡ് ലഭിച്ചത് ?
3. ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പി രുചികൾ സംഗമിക്കുന്ന വേൾഡ് ഓഫ് കോഫിയുടെ കോപ്പൻ ഹേഗൻ എഡിഷനിൽ സ്വീകാര്യത നേടിയ കേരളത്തിൽനിന്നുള്ള കാപ്പി  ഇനം  ?
4. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകീ ബാത്തിൽ അടുത്തിടെ പ്രശംസിക്കപ്പെട്ട കേരളത്തിൽനിന്നുള്ള വനിതാ സംരംഭങ്ങൾ ?
5. രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബിസിഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽ കോളേജ് ?
6. കേരളത്തിലെ വിദ്യാർഥികളുടെ ഇംഗ്ലീഷ് നിലവാരം ഉയർത്താൻ കൈറ്റ് തയ്യാറാക്കിയ ലാംഗ്വേജ് ലാബ്  ?
7. അനധികൃതമായി ആന്റിബയോട്ടിക് മരുന്നുകൾ  വിപണിയിൽ എത്തുന്നത് തടയാൻ ഡ്രഗ് കൺട്രോൾ വകുപ്പ് രൂപംകൊടുത്ത ഓപ്പറേഷൻ ?
8. ഇന്ത്യയിലെ ആദ്യത്തെ Gen AI കോൺക്ലേവ് ജൂലൈ 11,12 തീയതി കളിൽ കേരളത്തിൽ നടന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ ഐ ബി എമ്മുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. AI for the People (AI തിഹാസികം) എന്നായിരുന്നു  പരിപാടിക്ക് നൽകിയ ടാഗ് ലൈൻ ഏത് നഗരമാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത് ?
9. ‘സാൻ ഫെർണാണ്ടോ  ' എന്ന കപ്പലിന്റെ പ്രത്യേകത എന്ത് ?
10. ‘ലെനാക പവീർ (Lenaca pavir) എന്തിനെതിരെയുള്ള കുത്തിവയ്‌പാണ് ?
 11. മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ്( UDID) നൽകുന്ന രാജ്യത്തെ ആദ്യത്തെ നഗരസഭ ?
 12. 2024-ലെ യൂറോ കപ്പിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഗോളാഘോഷം  ആയിരുന്നു പിൻകോഡ് ആഘോഷം. ഏത് കളിക്കാരനുമായി ബന്ധപ്പെട്ടതാണിത്‌?   
13. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ L1, ലഗ്രാഞ്ച് പോയിന്റ് 1ന് ചുറ്റുമുള്ള ആദ്യ ഹാലോ ഭ്രമണപഥം പൂർത്തിയാക്കിയത് ?
14. 2024 ജൂണിൽ യുനെസ്കോ പുറത്തിറക്കിയ ലോകത്തെ ഏഴു മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഏക മ്യൂസിയം ?
15. ഏതു വർഷത്തോടെയാണ് ഭാരതീയ അന്തരീക്ഷ ഭവൻ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിതമാകുന്നത് ?

ഉത്തരങ്ങൾ

1 . ലാലൂർ  (തൃശൂർ ജില്ല).
2. വിഴിഞ്ഞം തുറമുഖം.
3. വയനാടൻ റോബസ്റ്റ.
4. കാർത്തുമ്പി കുടകൾ (അട്ടപ്പാടിയിലെ ' തമ്പ് ' എന്ന്  സ്ത്രീകളുടെ സംരംഭമാണ്  ഇതിന്റെ നിർമാണത്തിന് പിന്നിൽ).
5. കോഴിക്കോട് മെഡിക്കൽ കോളേജ് (ശബ്ദം നേരിട്ട് ആക്ടീവ് ആംപ്ലിഫിക്കേഷൻ സാങ്കേതിക വിദ്യയിലൂടെയാണ് ബിസിഐ 602 ബോൺ ബ്രിഡ്‌ജ്‌ ഇം പ്ലാന്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറംചെവിയിലും മധ്യ ചെവിയിലുമുള്ള തകരാറുകൾ മറികടക്കാനാകും).
6. ഇ - ക്യൂബ്.
7. ഓപ്പറേഷൻ ഡബിൾ ചെക്ക്.
8. കൊച്ചി.
9. വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യത്തെ ചരക്ക് കപ്പൽ.
10. HIV-Type 1 (Gilead Sciences എന്ന മരുന്ന് നിർമാണ കമ്പനി ആണ് പിന്നിൽ ).
11 . മഞ്ചേരി ( മലപ്പുറം).
12.  ലമിനെ യമാൽ ( സ്പെയിനിലെ കാറ്റലൂനിയൻ പ്രവിശ്യയിലുള്ള റോക്കഫോൻഡയിലാണ് യമാൽ ജനിച്ചത്. അവിടുത്തെ പിൻകോഡ് ആയ 304, വിരലുകൾകൊണ്ട് ഉയർത്തി കാണിച്ചാണ്  യമാൽ ഗോളുകൾ ആഘോഷിക്കാറുള്ളത്. ബാർസിലോണ താരമായ ഈ ബാലൻ, മെസ്സിയുടെ പിൻഗാമി എന്ന വിശേഷണം നേടിയിട്ടുണ്ട് ).
13.  2024 ജൂലൈ 2 ( L1 പോയിന്റിനു ചുറ്റും  ഒരുതവണ ഭ്രമണം ചെയ്യാൻ 178 ദിവസമാണ് പേടകത്തിന് ആവശ്യം വന്നത്).
14.  ഭുഞ്ജ് സ്മൃതിവനം (ഗുജറാത്ത്).
15 . 2035.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top