22 December Sunday

മേഘനാദൻ ; വാടാനാംകുറുശിയുടെ ഉണ്ണി

എം സനോജ്‌Updated: Thursday Nov 21, 2024

മേഘനാദൻ കൃഷിക്ക്‌ ഉപയോഗിച്ചിരുന്ന ട്രാക്ടർ


ഷൊർണൂർ
സിനിമയിൽ തിളങ്ങിയപോലെ കൃഷിയിലും സ്റ്റാറായിരുന്നു വാടാനാംകുറുശിക്കാരുടെ ഉണ്ണി എന്ന മേഘനാദൻ. അച്ഛൻ ബാലൻ കെ നായരെപ്പോലെ മേഘനാദനും കൃഷിയോടായിരുന്നു താൽപ്പര്യം. സിനിമാ സെറ്റിൽനിന്ന്‌ നേരെ കൃഷിയിടത്തിലേക്കാണ് ബാലൻ കെ നായർ പോകുക. ഇതേ സ്വഭാവമായിരുന്നു മേഘനാദനും.

സിനിമയിലെ ആദ്യ സമ്പാദ്യത്തിൽനിന്ന്‌ മേഘനാദൻ കൃഷിയാവശ്യത്തിന്‌ സ്വന്തമായി ട്രാക്ടർ വാങ്ങി. ആദ്യകാലങ്ങളിൽ ഏക്കറുകണക്കിന് പാടത്ത്‌ നെൽകൃഷി ചെയ്തിരുന്നു. പിന്നീട്‌ വീട്ടിലെ ആവശ്യത്തിനുമാത്രമായി. സ്വന്തമായി ട്രാക്ടർപൂട്ടിയാണ് കൃഷിയിറക്കുന്നത്. പണിക്ക് വന്നവരോടൊപ്പം  പാടത്തിറങ്ങുന്നതും ശീലമായിരുന്നു. ചേട്ടൻ ആർ ബി അനിൽകുമാറിന്റെ കേബിൾ നെറ്റ്‌വർക്ക്‌ ജോലിയിലും വർക്ക്ഷോപ് പണിക്കും സഹായിയായി. ധാന്യങ്ങൾ പൊടിക്കുന്ന സ്വന്തം മില്ലിലും പണിയെടുക്കും. പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിലാണ്‌ നാട്ടുകാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top