ചൂരൽമല
മേപ്പാടി സെന്റ് ജോസഫ് എച്ച്‌എസ്‌എസിലെ ദുരിതാശ്വാസക്യാമ്പിലെത്തുന്ന ആരുടെയും ഉള്ളുലയ്‌ക്കുകയാണ് മുഹമ്മദ് ഹാനി എന്ന പതിനഞ്ചുകാരൻ. ഉരുൾപൊട്ടലിൽ മുഹമ്മദ് ഹാനിക്ക് നഷ്‌ടമായത് സ്വന്തം കുടുംബം. ഉപ്പ ജാഫിറലി, ഉമ്മ റംലത്ത്, സഹോദരി റിത റസ്‌ല, കുഞ്ഞനിയൻ അമീൻ എന്നിവരെയെല്ലാം ഉരുൾ കൊണ്ടുപോയി. റിത റസ്‌ലയുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
ഉമ്മയും ഉപ്പയും കുഞ്ഞനിയനും എവിടെയെന്നറിയാതെ ക്യാമ്പിലുള്ള മുഹമ്മദ് ഹാനിയെ ആശ്വാസിപ്പിക്കാനാകാതെ ഒപ്പം കരയുകയാണ് ബന്ധുക്കൾ. "ഉറക്കെയുള്ള ശബ്‌ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ ഉമ്മൂമ്മയോടൊപ്പം കട്ടിലിൽനിന്ന് നിലത്ത് വീണിരുന്നു. മറ്റാരെയും കണ്ടില്ല. ഉമ്മൂമ്മയുടെ കൈപിടിച്ച് ജനലിൽ പിടിപ്പിച്ചു. പിന്നെ ടെറസ്സിൽ കയറി നിലവിളിച്ചു...'–- മുഹമ്മദ് ഹാനി പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞാണ് ബന്ധുക്കളും രക്ഷാപ്രവർത്തകരും മുഹമ്മദ് ഹാനിയെയും ഉമ്മൂമ്മയെയും പുറത്തെത്തിച്ചത്. ഹാനിയുടെ ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കൾ ഉൾപ്പടെ ആറു പേരെയും കാണാതായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..