22 November Friday

ക്വാറന്റൈൻ - പാലിക്കേണ്ട കാര്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


ക്വാറന്റൈനിൽ കഴിയുന്നവരും ഇവരെ പരിചരിക്കുന്നവരും കുടുംബാംഗങ്ങളും  പാലിക്കേണ്ട കാര്യങ്ങൾ

ക്വാറന്റൈനിൽ കഴിയുന്നവർ
■ വീട്ടിനുള്ളിൽ പ്രത്യേകമായ ശുചിമുറിയോടുകൂടിയ മുറിയിൽ  താമസിക്കണം.

■ മുറി മറ്റാരും ഉപയോഗിക്കരുത്. ‌

■ ക്വാറന്റൈനിലുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളുമായി സമ്പർക്കം പാടില്ല.

■ സന്ദർശകർ പാടില്ല.

■ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർ ഭക്ഷണം കഴിക്കാൻപോലും പുറത്തുവരരുത്.

■ ആഹാരശേഷം പാത്രങ്ങൾ സ്വയം വൃത്തിയാക്കി മുറിക്ക്‌ പുറത്ത് സൂക്ഷിക്കണം.

■ ലഗേജ് ഉൾപ്പെടെ എല്ലാ വസ്തുക്കളും സ്വയം കൈ‌കാര്യം ചെയ്യണം. 

■ മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്‌ക്കണം.

■ രണ്ട്‌  മീറ്ററിനുള്ളിൽ  മറ്റൊരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്‌.

■ ചെറിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടണം.

■ ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്കുപോലും പുറത്തുപോകരുത്‌.


 

പരിചരിക്കുന്നവർ
പരിചരിക്കുക്കുന്നവർ 18നും 50നും വയസ്സിനിടയ്ക്കുള്ള പൂർണ ആരോഗ്യവാനായിരിക്കണം. മറ്റ് അസുഖങ്ങൾ പാടില്ല.

■ വീടുവിട്ട് പുറത്തുപോകരുത്. ‌■ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത്. ‌

■ ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ കയറാവൂ.

■ കയറുമ്പോൾ സർജിക്കൽ മാസ്‌കും ഗ്ലൗസും ധരിക്കണം.

■ ഒരു തവണ ഉപയോഗിച്ച മാസ്‌കും ഗ്ലൗസും വീണ്ടും ഉപയോഗിക്കരുത്. ‌

■ മുറിയിൽനിന്ന് ഇറങ്ങിയശേഷവും രോഗിയുടെ പരിചരണശേഷവും  കൈകൾ  സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

■ മുറിക്കുള്ളിലെ വാതിലിന്റെ പിടികൾ, ടേബിളുകൾ, സ്വിച്ചുകൾ മുതലായവയിൽ സ്പർശിക്കരുത്‌

■ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കണം.

■ നേരിയ ലക്ഷണമുണ്ടെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം.


 


കുടുംബാംഗങ്ങൾ
■ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവർ ക്വാറന്റൈൻ കാലാവധി തീരുംവരെ മറ്റൊരു വീട്ടിലേക്ക്‌ മാറണം.

■ അതേ വീട്ടിൽ കഴിഞ്ഞാൽ ക്വാറന്റൈൻ കഴിയുംവരെ വീടിന് പുറത്തുപോകരുത്. ‌

■ പാത്രങ്ങൾ, തുണികൾ, മൊബൈൽ ഫോണുകൾ പങ്കിടരുത്. ‌

■ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

■ ക്വാറന്റൈനിലുള്ള വ്യക്തി സ്‌പർശിക്കാൻ സാധ്യതയുള്ള വാതിലിന്റെ പിടികൾ, സ്വിച്ചുകൾ  സ്‌പർശിക്കരുത്‌.

■ വീട്ടിലുള്ളവർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാവൂ.

■ ഹാൻഡ്‌ വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളിലും ഉപയോഗിക്കണം. രോഗലക്ഷണങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം.

■  ലക്ഷണമുണ്ടായാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം.

മാലിന്യ സമാഹരണം
■ മുറിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കാൻ മൂന്ന്‌ ബക്കറ്റ്‌ സൂക്ഷിക്കണം.

■ മലിനമായ തുണികൾ, ടവലുകൾ മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച്  കഴുകി ഉണക്കി ഉപയോഗിക്കണം.

■ മലിനമായ മാസ്‌കുകൾ, പാഡുകൾ, ടിഷ്യു എന്നിവ കത്തിക്കണം.

■ ആഹാര വസ്തുക്കൾ, മറ്റ് പൊതുമാലിന്യങ്ങൾ എന്നിവ  ആഴത്തിൽ കുഴിച്ചിടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top